25
June 2021 - 2:03 am IST

Download Our Mobile App

Flash News
Archives

Mollywood

money-heist

മണി ഹെയ്സ്റ്റ് മലയാളത്തിൽ എത്തിയാൽ പൃഥ്വിരാജിനും ഫഹദിനും മഞ്ജുവിനും ഏത് റോൾ; വിഡിയോ

Published:10 June 2021

മലയാളി താരങ്ങൾ ഈ സീരീസിൽ അഭിനയിച്ചാൽ പ്രൊഫസറായി വേഷമിടുക പൃഥ്വിരാജ് ആയിരിക്കും എന്നാണ് വിഡിയോയിൽ പറയുന്നത്. അതേസമയം പ​ലെർമോ ആയി ഫഹദ്​ ഫാസിലായിരിക്കും എത്തുക. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ് അലിയും വേഷമിടും.

വലിയ ജനസ്വീകാര്യത നേടിയ സ്പാനിഷ് വെബ് സീരീസാണ് മണി ഹെയ്‌സ്റ്റ്. ജനലക്ഷങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് മണി ഹെയ്‌സ്റ്റ് നാലാം ഭാഗം അവസാനിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മണി ഹെയ്‌സ്റ്റ് ആരാധകർ. റിലീസിനൊരുങ്ങുന്ന അഞ്ചാം ഭാഗത്തിന്‍റെ വിശേഷങ്ങൾ വെബ് സീരീസ് പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുമ്പോൾ മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ഒരു വിഡിയോ. മലയാളത്തിലടക്കം നിരവധി ആരാധകരുണ്ട് ഈ സീരീസിന്.

അതുകൊണ്ടുതന്നെ സീരീസിലെ താരങ്ങളെല്ലാം മലയാളികൾക്കും സുപരിചിതരാണ്. ഇപ്പോഴിതാ സ്പാനിഷ് സംസാരിക്കുന്ന ഈ സീരീസില്‍ മലയാള സിനിമാ താരങ്ങള്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്താല്‍ ആരെല്ലാമാണ് അനുയോജ്യരായവര്‍ എന്ന് പറയുന്ന രസകരമായൊരു വിഡിയോയാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നത്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അതിൽ ഏറ്റവും ശ്രദ്ധനേടിയ കഥാപാത്രം പ്രൊഫസറായി വേഷമിട്ട അൽവാരോ മോർട്ടെയാണ്.

മലയാളി താരങ്ങൾ ഈ സീരീസിൽ അഭിനയിച്ചാൽ പ്രൊഫസറായി വേഷമിടുക പൃഥ്വിരാജ് ആയിരിക്കും എന്നാണ് വിഡിയോയിൽ പറയുന്നത്. അതേസമയം പ​ലെർമോ ആയി ഫഹദ്​ ഫാസിലായിരിക്കും എത്തുക. റാക്വേൽ ആയി മഞ്ജു വാര്യരും ഡെൻവർ ആയി ആസിഫ് അലിയും വേഷമിടും. ടോക്യോ ആയി രജിഷ വിജയൻ, റിയോ ആയി ഷെയ്​ൻ നിഗം, ജൂലിയ ആയി സംയുക്​ത, സ്​റ്റോക്​ഹോം ആയി മംമ്​ത മോഹൻദാസ്, ഹെൽസിങ്കി ആയി ബാബുരാജ്​, ​ബൊഗോട്ടി ആയി ജോജു, മാർസെല്ല ആയി ചെമ്പൻ വിനോദ് എന്നിവരെയാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. അഞ്ചാം ഭാഗത്തിന്റെ ട്രെയ്‌ലർ സീരീസ് ആരാധകർക്കിടയിൽ ആകാംഷ ജനിപ്പിച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ എത്തുക. ആദ്യ ഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും പ്രേക്ഷകരിലേക്കെത്തുക. അതേസമയം, അഞ്ചാം ഭാഗത്തോടെ മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. അലക്സ് പീനയാണ് സീരിസിന്‍റെ സംവിധായകൻ.


വാർത്തകൾ

Sign up for Newsletter



top