25
June 2021 - 3:41 am IST

Download Our Mobile App

Flash News
Archives

Food

water-melon

ഒരിക്കലും ഇത് വീട്ടിൽ പരീക്ഷിക്കരുതേ; പുതിയ ഫുഡ് കോംബോ വൈറൽ

Published:10 June 2021

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെന്‍ഡ് ആയ പല ഫുഡ് കോംബോകളുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായൊരു ഫുഡ് കോംബോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ കറങ്ങുന്നത്. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡ് വരാറുള്ള പഴമാണ് തണ്ണിമത്തന്‍.

ഭക്ഷണവുമായി ബന്ധപ്പെട്ട ധാരാളം വീഡിയോകള്‍ നമ്മള്‍ ദിവസവും കാണാറുണ്ട്. ഇക്കൂട്ടത്തില്‍ ഭക്ഷണപ്രേമികള്‍ എളുപ്പത്തില്‍ ശ്രദ്ധ നല്‍കുന്നൊരു സംഗതിയാണ് വ്യത്യസ്തമായ ഫുഡ് കോംബോകള്‍. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രെന്‍ഡ് ആയ പല ഫുഡ് കോംബോകളുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായൊരു ഫുഡ് കോംബോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിയൽ കറങ്ങുന്നത്. വേനല്‍ക്കാലത്ത് ഏറ്റവുമധികം ഡിമാന്‍ഡ് വരാറുള്ള പഴമാണ് തണ്ണിമത്തന്‍.

ഇത് വെറുതെ മുറിച്ചു കഴിക്കുന്നവരും, ജ്യൂസടിച്ച് കഴിക്കുന്നവരും, സലാഡ് ആക്കി കഴിക്കുന്നവരുമെല്ലാമുണ്ട്. എന്നാല്‍ തണ്ണിമത്തനൊപ്പം മറ്റെന്തെങ്കിലും ചേര്‍ത്ത് കഴിക്കുന്നവര്‍, ഒരുപക്ഷേ ഉണ്ടാകില്ല എന്ന് തന്നെ നമുക്ക് പറയാന്‍ സാധിക്കുമായിരുന്നു. എന്നാലിപ്പോഴിതാ തണ്ണിമത്തനും 'കോംബിനേഷന്‍' കണ്ടെത്തിയിരിക്കുകയാണ് ഒരു ഫുഡ് ബ്ലോഗര്‍. മസ്റ്റാര്‍ഡ് സോസ് (കടുക് സോസ്) ആണ് തണ്ണിമത്തന് 'കോംബോ' ആയി ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. തണ്ണിമത്തന്‍ കഷ്ണങ്ങള്‍ക്ക് മുകളില്‍ മസ്റ്റാര്‍ഡ് സോസ് ചേര്‍ത്ത് കഴിച്ച്, ഏറെ രുചികരമാണെന്ന് പറയുന്ന ഇദ്ദേഹത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലാകെ ശ്രദ്ധ നേടുകയാണ്.

തുടര്‍ന്ന് ഇതൊരു ചലഞ്ച് ആയി മാറുകയും ചെയ്തു. എന്നാല്‍ മിക്കവരും ഇത് പരീക്ഷിച്ച ശേഷം ഒരിക്കലും വീട്ടില്‍ പരീക്ഷിക്കരുതേ എന്ന രീതിയില്‍ വളരെ ദയനീയമായ പ്രതികരണമാണ് നല്‍കിയത്. ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് ഏറെ രസകരമാണ്, എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത നീക്കങ്ങള്‍ ഉള്‍ക്കൊള്ളാനാകുന്നതല്ല, പലപ്പോഴും ഇത് പ്രശസ്തരാകാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ മാത്രമായി മാറുകയാണ് എന്നെല്ലാമാണ് പലരുടേയും കമന്‍റ്. എന്തായാലും വിചിത്രമായ കോംബോയും സോഷ്യൽ മീഡിയിയൽ ശ്രദ്ധിക്കപ്പെട്ടുക്കഴിഞ്ഞു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Young Yuh (@yayayayummy_)

 


വാർത്തകൾ

Sign up for Newsletter



top