25
June 2021 - 3:11 am IST

Download Our Mobile App

Flash News
Archives

Kollywood

vishal

നിർമാതാവിനെതിരെ പരാതി നൽകി നടൻ വിശാൽ

Published:10 June 2021

വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. വിശാലിന്‍റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്.

നിര്‍മാതാവ് ആര്‍.ബി ചൗധരി വിശ്വാസവഞ്ചന കാണിച്ചെന്ന് ആരോപിച്ച് നടൻ വിശാല്‍ പരാതി നല്‍കി. വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്നാണ് ആരോപണം. വിശാലിന്‍റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി സിനിമ നിര്‍മിക്കാനായി ചൗധരിയില്‍ നിന്നും പണം വാങ്ങിയിരുന്നു. സ്വന്തം വീട് ഈടായി നല്‍കിയാണ് വിശാല്‍ പണം വാങ്ങിയത്. എന്നാല്‍, പണം തിരികെ നല്‍കിയിട്ടും വീടിന്‍റെ ആധാരവും രേഖകളും തിരികെ നല്‍കിയില്ലെന്ന് വിശാല്‍ ആരോപിക്കുന്നു.

പണം നല്‍കി രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതായി താരം പറയുന്നു. പിന്നീട് രേഖകള്‍ കാണാനില്ലെന്ന് പറഞ്ഞതായും വിശാല്‍ ടി നഗര്‍ അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിശാലിന്‍റെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇരുമ്പു തിരൈ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം പണം വാങ്ങിയത്. പി.എസ് മിത്രന്‍ സംവിധാനം ചെയ്ത ചിത്രം 2018 ല്‍ ആണ് റിലീസ് ചെയ്തത്. 14.5 കോടിക്ക് തമിഴ്‌നാട് തിയെറ്റര്‍ അവകാശം വിറ്റ ചിത്രം 105 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top