25
June 2021 - 3:36 am IST

Download Our Mobile App

Flash News
Archives

National

mumbai

മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സഹായധനം പ്രഖ്യാപിച്ചു

Published:10 June 2021

മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപയും മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

മുംബൈ: മുംബൈയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മഹാരാഷ്ട്ര സർക്കാരും സഹായധനം പ്രഖ്യാപിച്ചു. മീലാദ് വെസ്റ്റിലെ ന്യൂ കലക്റ്റർ കോമ്പൗണ്ടിൽ കെട്ടിടം തകർന്ന് 11 പേരാണ് മരിച്ചത്. കനത്ത മഴയും കെട്ടിടത്തിന്റെ നിർമാണ അപാകതയുമാണ് ദുരന്തത്തിന് കാരണം. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി 2 ലക്ഷം രൂപയും മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായ റായ്ഗഡ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ 20 വില്ലേജുകളിൽ നിന്നുമായി 1139 ആളുകളെ മാറ്റി പാർപ്പിച്ചു.താനെ, റായ്ഗഡ്, പാല്‍ഗര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന പ്രദേശത്ത് സജ്ജമാണ്. 


വാർത്തകൾ

Sign up for Newsletter



top