25
June 2021 - 3:58 am IST

Download Our Mobile App

Flash News
Archives

Kerala

Sand Island, Kochi New Island, Latest News

മ​ണ​ൽ ദ്വീ​പ്: ആ​ഴ​ക്ക​ട​ൽ പ​രി​ശോ​ധ​ന​യ്ക്ക് നാ​വി​ക​സേ​ന

Published:11 June 2021

# സൂ​ര​ജ് സ​ജി

ക​ട​ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നു 21 മീ​റ്റ​ർ താ​ഴ്ച​യി​ൽ മ​ണ​ൽ​ത്തി​ട്ട സ്ഥി​തി ചെ​യ്യു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തു​കൊ​ണ്ട് ത​ന്നെ ആ​ഴ​ക്ക​ട​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ മ​ണ​ൽ​നി​ക്ഷേ​പം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ.

കൊ​ച്ചി: പു​തു​താ​യി കൊ​ച്ചി തു​റ​മു​ഖ​ത്തു രൂ​പ​പ്പെ​ട്ട "മ​ണ​ൽ ദ്വീ​പി​നെ' കു​റി​ച്ചു വ്യ​ക്ത​ത തേ​ടാ​ൻ ആ​ഴ​ക്ക​ട​ൽ പ​രി​ശോ​ധ​ന​യ്ക്ക് നാ​വി​ക​സേ​ന. ഇ​ന്ന​ലെ ന​ട​ത്തി​യ ആ​കാ​ശ പ​രി​ശോ​ധ​ന​യി​ൽ മ​ണ​ൽ നി​ക്ഷേ​പ​ത്തെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് നാ​വി​ക​സേ​ന ത​യാ​റെ​ടു​ക്കു​ന്ന​ത്. ക​ട​ലി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ​നി​ന്നു 21 മീ​റ്റ​ർ താ​ഴ്ച​യി​ൽ മ​ണ​ൽ​ത്തി​ട്ട സ്ഥി​തി ചെ​യ്യു​ന്ന​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തു​കൊ​ണ്ട് ത​ന്നെ ആ​ഴ​ക്ക​ട​ൽ പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ മ​ണ​ൽ​നി​ക്ഷേ​പം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കൂ. ഇ​തി​നാ​യി നേ​വി​യു​ടെ അ​ത്യാ​ധു​നി​ക ക​പ്പ​ലു​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള എ​ക്കോ സൗ​ണ്ട് പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. 

അ​തേ​സ​മ​യം, മ​ണ​ൽ​നി​ക്ഷേ​പ​ത്തെ കു​റി​ച്ചു പ​ഠി​ക്കാ​ൻ കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ചെ​ല്ലാ​നം മ​ത്സ്യ​ഗ്രാ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് തു​ട​ർ ന​ട​പ​ടി​ക​ൾ തീ​രു​മാ​നി​ക്കു​മെ​ന്ന് കു​ഫോ​സ് വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ.​റി​ജി ജോ​ൺ "മെ​ട്രൊ വാ​ർ​ത്ത'​യോ​ട് പ​റ​ഞ്ഞു. 

കു​ഫോ​സി​ന്‍റെ ആ​ഭ്യ​ന്ത​ര സ​മി​തി​യാ​കും ഇ​തു​സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ക. ക​ട​ലി​നു​ള്ളി​ൽ ഇ​ത്ത​രം പ​ഠ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നാ​യി കു​ഫോ​സി​ന് സ്വ​ന്ത​മാ​യി ക​പ്പ​ലു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. കൂ​ടാ​തെ ക​പ്പ​ൽ​ചാ​ൽ ക​ട​ന്നു പോ​കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​ക അ​നു​മ​തി​യും തേ​ടേ​ണ്ട​തു​ണ്ട്. 

അ​നു​മ​തി ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് മ​ണ​ൽ​നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ഭാ​ഗ​ത്തു നി​ന്നു സാം​പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​ഠ​നം ന​ട​ത്താ​നാ​ണ് കു​ഫോ​സ് തീ​രു​മാ​നം. കൊ​ച്ചി​യി​ലെ കു​ഫോ​സി​ന്‍റെ ലാ​ബി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. അ​വി​ടെ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന സാം​പി​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മെ​ക്കാ​നി​ക്ക​ലാ​യി ആ​ഴം നി​ർ​ണ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് കു​ഫോ​സ് അ​ധി​കൃ​ത​ർ പ​റ‍യു​ന്ന​ത്. 

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച "മെ​ട്രൊ വാ​ർ​ത്ത' യാ​ണു കൊ​ച്ചി തു​റ​മു​ഖ ക​വാ​ട​ത്തി​ന് ഏ​ഴു കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​റു മാ​റി ഏ​ക​ദേ​ശം എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​വും 3.5 കി​ലോ​മീ​റ്റ​ർ വീ​തി​യും വ​രു​ന്ന മ​ണ​ൽ​ത്തി​ട്ട ക​ട​ലി​ന​ടി​യി​ൽ രൂ​പ​പ്പെ​ട്ട സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 


വാർത്തകൾ

Sign up for Newsletter



top