29
July 2021 - 3:36 pm IST

Download Our Mobile App

Flash News
Archives

Football

Euro Cup Live, Euro Cup 2021, Italy Vs Turkey

അ​സൂ​റി​ക്ക് യു​വ​തു​ര്‍ക്കി ; യൂ​റോ​ക​പ്പി​ന് ഇ​ന്നു കി​ക്കോ​ഫ്

Published:11 June 2021

ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് വി​രു​ന​ന്നൊ​രു​ക്കാ​ന്‍  യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ന് റോ​മി​ല്‍ തു​ട​ക്ക​മാ​കും. 11 രാ​ജ്യ​ങ്ങ​ളി​ലെ 11 വേ​ദി​ക​ളി​ല്‍ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന മ​നോ​ഹ​ര​ക​ളി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച​ക​ളി​ലേ​ക്ക് ക​ണ്ണു​തു​റ​ക്കു​ക​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​കം.

 ഇ​റ്റ​ലി- തു​ര്‍ക്കി പോ​രാ​ട്ടം രാ​ത്രി 12.30ന് സോണി സിക്സിൽ

റോം: കൊ​വി​ഡി​ന്‍റെ ഭീ​ഷ​ണി​ക്കി​ട​യി​ലും വി​നോ​ദ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം തീ​ര്‍ത്തു​കൊ​ണ്ട് യൂ​റോ​പ്പി​ല്‍ പ​ന്തു​രു​ളു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​ര്‍ക്ക് വി​രു​ന​ന്നൊ​രു​ക്കാ​ന്‍  യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ന് ഇ​ന്ന് റോ​മി​ല്‍ തു​ട​ക്ക​മാ​കും. 11 രാ​ജ്യ​ങ്ങ​ളി​ലെ 11 വേ​ദി​ക​ളി​ല്‍ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന മ​നോ​ഹ​ര​ക​ളി​യു​ടെ മ​നോ​ഹ​ര കാ​ഴ്ച​ക​ളി​ലേ​ക്ക് ക​ണ്ണു​തു​റ​ക്കു​ക​യാ​ണ് ഫു​ട്‌​ബോ​ള്‍ ലോ​കം.  അ​സ​ര്‍ബൈ​ജാ​ന്‍, ഡെ​ന്മാ​ര്‍ക്ക്, ഇം​ഗ്ല​ണ്ട്, ജ​ര്‍മ്മ​നി, ഹം​ഗ​റി, ഇ​റ്റ​ലി, നെ​ത​ര്‍ല​ന്‍റ്‌​സ്, റൊ​മാ​നി​യ, റ​ഷ്യ, സ്‌​കോ​ട്ട്ല​ന്‍ഡ്, സ്‌​പെ​യി​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന് സ​യു​ക്ത​മ​യി ആ​തി​ഥ്യം വ​ഹി​ക്കു​ന്ന​ത്. 

സെ​മി ഫൈ​ന​ലു​ക​ള്‍ക്കും ഫൈ​ന​ലി​നും ഇം​ഗ്ല​ണ്ടി​ലെ വെം​ബ്ലി സ്റ്റേ​ഡി​യം ആ​തി​ഥ്യം വ​ഹി​ക്കും. ജൂ​ലൈ 11നാ​ണ് ഫൈ​ന​ല്‍ ന​ട​ക്കു​ന്ന​ത്. ആ​രു ഗ്രൂ​പ്പു​ക​ളി​ലാ​യി 24 ടീ​മു​ക​ള്‍ കി​രീ​ട​ത്തി​നാ​യി പോ​രാ​ടും. ആ​ദ്യ​മ​ത്സ​രം ആ​തി​ഥേ​യ​രാ​യ ഇ​റ്റ​ലി​യും തു​ര്‍ക്കി​യും ത​മ്മി​ലാ​ണ്. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു രാ​ത്രി 12.30നാ​ണ് പോ​രാ​ട്ടം. റോ​മി​ലെ പ്ര​ശ​സ്ത​മാ​യ ഒ​ളിം​പി​ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. 

നാ​ലു ത​വ​ണ ലോ​ക​ചാം​പ്യ​ന്മാ​രാ​യി​ട്ടു​ള്ള ഇ​റ്റ​ലി​ക്ക് പ​ക്ഷേ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് യൂ​റ​ഓ​പ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ കി​രീ​ടം നേ​ടാ​നാ​യി​ട്ടു​ള്ള​ത്. അ​ത് 1968ലാ​യി​രു​ന്നു. ആ ​ഒ​രു പോ​രാ​യ്മ നി​ക​ത്താ​നാ​ണ് റോ​ബ​ര്‍ട്ടോ മാ​ന്‍സി​നി​യും കൂ​ട്ട​രും ഇ​റ​ങ്ങു​ന്ന​ത്. താ​ര​ത​മ്യേ​ന ദു​ര്‍ബ​ല​രാ​യ എ​തി​രാ​ളി​ക​ളാ​ണ് ഗ്രൂ​പ്പി​ല്‍ എ​ന്ന​തു​കൊ​ണ്ടു​ത​ന്നെ ഇ​റ്റ​ലി​ക്ക് ര​ണ്ടാം റൗ​ണ്ട് പ്ര​വേ​ശം എ​ളു​പ്പ​മാ​കാം. യു​വാ​ക്ക​ളു​ടെ​യും പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ​യും നി​ര​യാ​യ ഇ​റ്റ​ലി​യു​ടെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​രാ​യ യു​വ​താ​ര​ങ്ങ​ള്‍ ഗോ​ള്‍ കീ​പ​പ്പ​ര്‍ ജി​യാ​ന്‍ലൂ​യി​ജി ഡോ​നാ​റു​മ​യും ചീ​റ്റ​പ്പു​ലി​യു​ടെ വേ​ഗ​ത്തി​ല്‍ കു​തി​ക്കു​ന്ന വിം​ഗ​ര്‍ ഫെ​ഡ​റി​ക്കോ ചീ​സ​യു​മാ​ണ്. 
   ഇ​ന്‍റ​ര്‍മി​ലാ​ന്‍  മു​ന്നേ​റ്റ​നി​ര​യി​ലെ ഡെ​ഡ്‌​ലി സ​ഖ്യം നി​കോ​ളോ ബാ​രെ​ല്ല​യും അ​ല​സാ​ന്‍ഡ്രോ ബാ​സ്‌​റ്റോ​ണി​യും മി​ന്നും താ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ 27 മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​ന്നി​ല്‍പ്പോ​ലും പ​രാ​ജ​യ​പ്പെ​ടാ​തെ​യാ​ണ് ഇ​റ്റ​ലി​യു​ടെ വ​ര​വ്. റോ​ബ​ര്‍ട്ടോ മാ​ന്‍സി​നി എ​ന്ന പ​രി​ശീ​ല​ക​ന്‍ ത​ന്നെ​യാ​ണ് ഇ​റ്റ​ലി​യു​ടെ പ്ര​ധാ​ന ക​രു​ത്ത്. 2018 ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് ശേ​ഷം മി​ക​ച്ച ഫോ​മി​ലേ​ക്ക് ശ​ക്ത​മാ​യി തി​രി​ച്ചു വ​ന്ന അ​വ​ര്‍ യോ​ഗ്യ​താ റൗ​ണ്ടി​ലെ 10 മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ചാ​ണ് യൂ​റോ​ക്കെ​ത്തു​ന്ന​ത്.2002ലെ ​ഫി​ഫ ലോ​ക​ക​പ്പി​ല്‍ തു​ര്‍ക്കി​യെ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച സെ​നോ​ള്‍ ഗു​ണ്‍സാ​ണ് ഇ​ത്ത​വ​ണ​ത്തെ യൂ​റോ​യി​ലും അ​വ​രെ ക​ളി പ​ഠി​പ്പി​ക്കു​ന്ന​ത്. ഗു​ണ്‍സി​ന്‍റെ ത​ന്ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​യി​രി​ക്കും ഇ​ക്കു​റി തു​ര്‍ക്കി​യു​ടെ പ്ര​ധാ​ന ക​രു​ത്തും. ടീ​മി​ലെ അം​ഗ​ങ്ങ​ളു​ടെ ശ​രാ​ശ​രി പ്രാ​യം 25 ആ​ണ് എ​ന്ന​താ​ണ് അ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ക​രു​ത്ത്. തു​ര്‍ക്കി മി​ക​ച്ച ഫോ​മി​ലു​ള്ള ടീ​മാ​ണ്. അ​വ​സാ​നം ക​ളി​ച്ച 26 മ​ത്സ​ര​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. 

 ടൂ​ര്‍ണ​മെ​ന്‍റി​ലെ ത​ന്നെ ഫേ​വ​റി​റ്റ് ടീ​മാ​യ ഫ്രാ​ന്‍സി​ന് അ​വ​സാ​നം ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തു​ര്‍ക്കി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ക​രു​ത്ത​രാ​യ നെ​ത​ര്‍ല​ന്‍ഡ്‌​സി​നെ നേ​രി​ട്ട​പ്പോ​ള്‍ 4-2ന്‍റെ ​ഉ​ജ്വ​ല വി​ജ​യം നേ​ടാ​നും തു​ര്‍ക്കി​ക്കാ​യി. മെ​റി​ഹ് ഡെ​മി​റാ​ള്‍, സെ​കി സെ​ലി​ക്ക്, ഒ​സാ​ന്‍ ക​ബാ​ക് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​രോ​ധ​വും, ഹാ​ക​ന്‍ ക​ഹ​നോ​ഗ​ല്‍, യൂ​സ​ഫ് യ​സീ​സി എ​ന്നി​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന മ​ധ്യ​നി​ര​യും പേ​പ്പ​റി​ല്‍ ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ ലി​ല്ലെ​യു​ടെ ടോ​പ് സ്‌​കോ​റ​റാ​യി​രു​ന്ന ബു​റാ​ക് യി​ല്‍സ​മാ​ണ് ഇ​ക്കു​റി തു​ര്‍ക്കി മു​ന്നേ​റ്റ​ത്തെ ന​യി​ക്കു​ക. കൂ​ട്ടി​ന് സെ​ങ്കിം​സ് അ​ണ്ട​റു​മു​ണ്ടാ​കും


വാർത്തകൾ

Sign up for Newsletter



top