25
June 2021 - 3:28 am IST

Download Our Mobile App

Flash News
Archives

National

Covid 19, India Covid, Coronavirus, Covid India

നാലാം ദിവസവും ലക്ഷത്തിൽ താഴെ

Published:11 June 2021

പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. ആക്റ്റിവ് കേസുകൾ 11.21 ലക്ഷം.

ന്യൂഡൽഹി: രാജ്യത്തെ പുതിയ കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് തുടർച്ചയായി നാലാം ദിവസവും ഒരു ലക്ഷത്തിൽ താഴെയാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.49 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. ആക്റ്റിവ് കേസുകൾ 11.21 ലക്ഷം. റിക്കവറി നിരക്ക് 94.93 ശതമാനമായി ഉയർന്നു. 3,403 പേരുടെ മരണം കൂടി രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 3,63,079 ആയി. 

ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ പുതുതായി സ്ഥിരീകരിച്ചത് 91,702 പുതിയ കേസുകൾ. ഇതുവരെ രാജ്യത്തു കൊവിഡ് ബാധിച്ചത് 2.92 കോടിയിലേറെ പേർക്ക്. ഇതിൽ 2.78 കോടിയോളം പേർ രോഗമുക്തരായി. മരണനിരക്ക് 1.24 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം.

തുടർച്ചയായി ഇരുപത്തൊമ്പതാം ദിവസവും പുതിയ രോഗബാധിതരെക്കാൾ കൂടുതൽ രോഗമുക്തരുണ്ടായി. 20.44 ലക്ഷത്തിലേറെ ടെസ്റ്റുകളാണ് അവസാന ദിവസം നടത്തിയത്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.14 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. 24.60 കോടിയിലേറെ വാക്സിൻ ഡോസുകൾ ഇതുവരെ രാജ്യത്തു വിതരണം ചെയ്തു. 

മഹാരാഷ്ട്രയിലെ 1,915 മരണം കൂടി കൊവിഡ് കണക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ 358, കർണാടകയിലും കേരളത്തിലും 194 വീതം പേരുടെ മരണവും കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 1,03,748 ആയി. കർണാടകയിൽ 32,485 പേരും തമിഴ്നാട്ടിൽ 28,528 പേരും ഡൽഹിയിൽ 24,748 പേരും ഇതുവരെ മരിച്ചു. ഉത്തർപ്രദേശിൽ 21,597 പേരാണ് വൈറസ് ബാധിച്ചു മരിച്ചിട്ടുള്ളത്. 


വാർത്തകൾ

Sign up for Newsletter



top