25
June 2021 - 3:17 am IST

Download Our Mobile App

Flash News
Archives

Kerala

PS Sreedhara Pillai, Catholica Bava, Mizoram Governor

മിസോറാം ഗവര്‍ണര്‍ കാതോലിക്കാ ബാവായെ സന്ദര്‍ശിച്ചു

Published:11 June 2021

അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവാ പറഞ്ഞു.

പരുമല: ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന കാതോലിക്കാ ബാവായെ മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. ചികിത്സാ പുരോഗതി ചോദിച്ചറിഞ്ഞ ഗവര്‍ണര്‍ കൊവിഡ് കാലത്ത് സഭ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. അധികാരികള്‍ മാത്രമല്ല സമസ്ത സമൂഹവും ഒറ്റക്കെട്ടായി മഹാമാരിയുടെ ദുരിത കാലത്തെ നേരിടണമെന്ന് പരിശുദ്ധ ബാവാ പറഞ്ഞു.

പരുമല ആശുപത്രിയിൽ എത്തിയ മിസോറാം  ഗവര്‍ണറെ നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല ഹോസ്പിറ്റല്‍ സി.ഇ.ഒ ഫാ.എം.സി പൗലോസ്, ഫാ.എബി ഫിലിപ്പ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബി രാധാകൃഷ്ണ മേനോനും ഗവർണർക്കൊപ്പം ഉണ്ടായിരുന്നു.


വാർത്തകൾ

Sign up for Newsletter



top