25
June 2021 - 3:52 am IST

Download Our Mobile App

Flash News
Archives

National

mukul

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ പോകുമെന്ന് റിപോർട്ടുകൾ

Published:11 June 2021

ഇന്ന് ഉച്ചയ്ക്ക്‌ 2 ന് മുകുൾ റോയ് കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ സന്ദർശനം നടത്തുമെന്ന് സൂചനകളുണ്ട്. ഇത് പാർട്ടിയിലേക്ക് ഉള്ള തിരിച്ചുവരവിന് വേണ്ടിയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

കൊൽക്കത്ത: ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ പോകുമെന്ന് റിപോർട്ടുകൾ. 2017 -ലാണ് മുകുൾ തൃണമൂൽ വിട്ട് ബിജെപിയിലെത്തിയത്. ബംഗാളിൽ ബിജെപിയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചയാൾ കൂടിയാണ് മുകുൾ റോയ്. ഇന്ന് ഉച്ചയ്ക്ക്‌ 2 ന് മുകുൾ റോയ് കൊൽക്കത്തയിൽ മമത ബാനർജിയുടെ വസതിയിൽ സന്ദർശനം നടത്തുമെന്ന് സൂചനകളുണ്ട്. ഇത് പാർട്ടിയിലേക്ക് ഉള്ള തിരിച്ചുവരവിന് വേണ്ടിയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാൾ ബിജെപിയിൽ കടുത്ത ഭിന്നത ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് മുകുൾ വീണ്ടും തൃണമൂൽ കോൺഗ്രസിലേക്ക് എത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി എന്നിവരുമായി മുകൾ റോയിക്ക് അസ്വാരസ്യങ്ങൾ ഉണ്ട്. കഴിഞ്ഞ മാസം മുകുൾ റോയിയുടെ ഭാര്യ ആശുപത്രിയിൽ കിടന്നപ്പോൾ ടിഎംസി നേതാവ് അഭിഷേക് ബാനർജി സന്ദർശനം നടത്തിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top