25
June 2021 - 3:01 am IST

Download Our Mobile App

Flash News
Archives

Kerala

sonia

യുഡിഎഫ് കൺവീനറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുടക്കമായി; കെ.മുരളീധരന് പ്രഥമ പരിഗണന

Published:11 June 2021

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽ‌വിയുടെ പശ്ചാത്തലത്തിൽ പാർട്ടി തലത്തിൽ മാത്രമല്ല മുന്നണി സംവിധാനത്തിലും ഇടപെടുകയാണ് ഹൈകമാൻഡ്.

ന്യൂഡൽഹി: യുഡിഎഫ് കൺവീനറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഹൈകമാൻഡ് തുടക്കം കുറിച്ചു. കേരളത്തിലെ നേതാക്കന്മാരുടെ അഭിപ്രായം തേടുമെങ്കിലും കെ.മുരളീധരന്റെ പേരിനാണ് പ്രഥമ പരിഗണന. അതേ സമയം കൺവീനർ സ്ഥാനത്തേക്ക് പേര് നിര്ദേശിക്കാനില്ലെന്ന് നിലപാടിലാണ് എ,ഐ ഗ്രൂപ്പുകൾ. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽ‌വിയുടെ പശ്ചാത്തലത്തിൽ പാർട്ടി തലത്തിൽ മാത്രമല്ല മുന്നണി സംവിധാനത്തിലും ഇടപെടുകയാണ് ഹൈകമാൻഡ്.

യുഡിഎഫ് കൺവീനറെ സംസ്ഥാന ഘടകത്തിൽ ചർച്ച ചെയ്തായിരുന്നു മുൻകാലങ്ങളിൽ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റ് എന്നിവരെ ഹൈകമാൻഡ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന പരാതിയും മുതിർന്ന നേതാക്കൾക്ക് ഇടയിലുണ്ട്. മുരളീധരൻ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കെ.വി തോമസ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെ പരിഗണിക്കും.


വാർത്തകൾ

Sign up for Newsletter



top