29
July 2021 - 3:06 pm IST

Download Our Mobile App

Flash News
Archives

Wellness

Migraine Problem, Health Tips, Health

കുട്ടികളിലും മുതിർന്നവരിലും മൈഗ്രൈൻ; ശ്രദ്ധിക്കണം  ഈ കാര്യങ്ങൾ 

Published:11 June 2021

മൈഗ്രൈൻ റിസർച്ച്  ഫൗണ്ടേഷന്റെ കണക്ക് അനുസരിച്ച് ഏകദേശം 12 ശതമാനത്തോളം ആളുകൾ മൈഗ്രൈൻ തലവേദന അനുഭവിക്കുന്നുണ്ട്. ചില ആളുകൾക്ക്  ദൈനംദിന ജീവിതത്തിന് മൈഗ്രൈൻ ഒരു തടസ്സമാകുന്നു. കടുത്ത തലവേദന തന്നെയാണ് മൈഗ്രൈൻ.

മൈഗ്രൈൻ സാധാരണ കുട്ടികളിലും മുതിർന്നവരിലും കണ്ട് വരുന്ന ഒരു രോഗമാണ്. മൈഗ്രൈൻ റിസർച്ച്  ഫൗണ്ടേഷന്റെ കണക്ക് അനുസരിച്ച് ഏകദേശം 12 ശതമാനത്തോളം ആളുകൾ മൈഗ്രൈൻ തലവേദന അനുഭവിക്കുന്നുണ്ട്. ചില ആളുകൾക്ക്  ദൈനംദിന ജീവിതത്തിന് മൈഗ്രൈൻ ഒരു തടസ്സമാകുന്നു. കടുത്ത തലവേദന തന്നെയാണ് മൈഗ്രൈൻ.

ഒരിക്കൽ അതിന്റെ വേദന അറിഞ്ഞാൽ പിന്നീട് ഒരിക്കലും മറക്കില്ല.  ഓക്കാനം,ഛർദി തുടങ്ങിയവയും കഠിനമായ തലവേദനയുമാണ് മൈഗ്രൈൻ ലക്ഷണങ്ങൾ. കൂടുതൽ നേരം വെയിൽ കൊണ്ടാൽ വേദന കൂടും. വേദന കൂടുമ്പോൾ ഇത് കഴുത്തിലേക്കും തോളിലേക്കും വ്യാപിക്കുന്നു. സാധാരണ നിലയിൽ വേദന രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ട നിൽക്കും.

രക്തക്കുഴലുകളുടെയും തലച്ചോറിന്റെയും അമിതമായ ഉത്തേജനം മൂലമാണ് ഇതുണ്ടാകുന്നത്. എണ്ണമയമുള്ളതും, മസാലകൾ അല്ലെങ്കിൽ ഉപ്പ് അധികമായ ഭക്ഷണം കഴിക്കുന്നത് മൈഗ്രൈൻ വരാൻ കാരണമാകും. വളരെ അധികം സമ്മർദ്ദം നേരിട്ടാലും ഇത് വരും. ദഹനക്കേട് മൂലവും ഇതുണ്ടാകാം. കഫീൻ ഉപയോഗം പെട്ടെന്ന് നിർത്തുന്നതും മൈഗ്രൈന് കാരണമാകും.

ഉറക്ക കുറവോ ഉറക്ക് രീതികളിൽ വരുന്ന മാറ്റമോ ഇതിന് കാരണമാകാം. ഇലക്രോണിക്ക് ഗാഡ്ജറ്റ് ഉപയോഗിക്കുമ്പോൾ വെളിച്ചം കുറയ്ക്കുക വഴി മൈഗ്രൈൻ നിയന്ത്രിക്കാം. ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുക. ചായയും കാപ്പിയും കഴിക്കുന്നത് കുറയ്ക്കുക. ഭക്ഷണത്തിൽ മസാലകൾ കഴിയുന്ന അത്ര കുറക്കുക. ഇതെല്ലം ചെയ്താൽ മൈഗ്രൈൻ മൂലമുണ്ടാകുന്ന ദുരിതം നിർത്താൻ സാധിക്കും.
 

 


വാർത്തകൾ

Sign up for Newsletter



top