23
June 2021 - 10:18 am IST

Download Our Mobile App

Flash News
Archives

Kerala

veena

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകിയെന്ന് ആരോഗ്യമന്ത്രി 

Published:11 June 2021

സംസ്ഥാനത്ത് ഇതുവരെ 1,09,61,670 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയതെന്ന് വീണ ജോർജ്ജ് പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനത്തിലധികം പേർക്ക് ഒന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. സംസ്ഥാനത്ത് ഇതുവരെ 1,09,61,670 ഡോസ് വാക്‌സിനാണ് നൽകിയത്. അതിൽ 87,52,601 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 22,09,069 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയതെന്ന് വീണ ജോർജ്ജ് പറഞ്ഞു.

2011 -ലെ സെൻസെസ് അനുസരിച്ച് 26.2 ശതമാനം പേർക്ക് ഒന്നാം ഡോസും 6.61 ശതമാനം പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 12,90,764 ഡോസ് വാക്‌സിനാണ് തിരുവനന്തപുരം ജില്ലയിൽ നൽകിയത്. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ ആക്ഷൻ പ്ലാൻ രൂപീകരിച്ച് പരമാവധി പേർക്ക് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top