23
June 2021 - 11:01 am IST

Download Our Mobile App

Kerala

order

നെന്മാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു

Published:11 June 2021

നെന്മാറ അയിരൂരിലാണ് കാമുകിയായ സജിതയെ റഹ്‌മാൻ സ്വന്തം വീട്ടിൽ പത്ത് വർഷത്തോളം ആരുമറിയാത്ത താമസിപ്പിച്ചത്. സ്വന്തം മുറിയോട് ചേർന്ന് പ്രത്യേക സജീകരണങ്ങൾ ഒരുക്കി വീട്ടുകാരെ വരെ അറിയിക്കാതെയായിരുന്നു സജിതയെ ഒളിപ്പിച്ചത്.

പാലക്കാട്: നെന്മാറയിൽ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിത കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഎയോട് നിർദേശിച്ചു. യുവതിക്ക് കൗൺസിലിംഗ് നൽകാനും നിർദേശമുണ്ട്. നെന്മാറ അയിരൂരിലാണ് കാമുകിയായ സജിതയെ റഹ്‌മാൻ സ്വന്തം വീട്ടിൽ പത്ത് വർഷത്തോളം ആരുമറിയാത്ത താമസിപ്പിച്ചത്. സ്വന്തം മുറിയോട് ചേർന്ന് പ്രത്യേക സജീകരണങ്ങൾ ഒരുക്കി വീട്ടുകാരെ വരെ അറിയിക്കാതെയായിരുന്നു സജിതയെ ഒളിപ്പിച്ചത്.

മൂന്ന് മാസം മുൻപ് കാണാതായ റഹ്മാനെ സഹോദരൻ കണ്ട് പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പ്രണയകഥ പുറം ലോകമറിയുന്നത്. പെൺകുട്ടിയെ കാണാതാകുമ്പോൾ 19 വയസ്സായിരുന്നു പ്രായം. പൊലീസ് ഏറെ അന്വേഷിച്ചിട്ടും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. അന്ന് റഹ്മാനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തെളിവുകൾ ഒന്നും അന്ന് കിട്ടിയില്ല. 


വാർത്തകൾ

Sign up for Newsletter



top