29
July 2021 - 2:16 pm IST

Download Our Mobile App

Flash News
Archives

Gulf

hajj

ഈ വർഷത്തെ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരമുണ്ടാകില്ല

Published:12 June 2021

ലോകത്ത് എല്ലായിടവുമുള്ള കൊവിഡ് മഹാമാരിയാണ് ഇത്തവണ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരം നിഷേധിക്കാനുള്ള പ്രധാന കാരണം

ജിദ്ദ: ഈ വർഷത്തെ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരമുണ്ടാകില്ല. സൗദിക്ക് അകത്തുള്ള സ്വദേശികളും വിദേശികളുമായി തിരഞ്ഞെടുക്കപ്പെടുന്ന 60,000 പേർക്കായിരിക്കും ഹജ്ജിന് അവസരമുണ്ടാകുക. സൗദി ഹജ്ജ്,ഉംറ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ലോകത്ത് എല്ലായിടവുമുള്ള കൊവിഡ് മഹാമാരിയാണ് ഇത്തവണ ഹജ്ജിന് വിദേശ തീർത്ഥാടകർക്ക് അവസരം നിഷേധിക്കാനുള്ള പ്രധാന കാരണം. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇറങ്ങിയിട്ടില്ല. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഹജ്ജ്,ഉംറ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കും. 


വാർത്തകൾ

Sign up for Newsletter



top