29
July 2021 - 2:10 pm IST

Download Our Mobile App

Flash News
Archives

Bollywood

sharukh-khan

പണിക്കു പോകാൻ സമയമായി; ചിത്രം പങ്കുവച്ച് ഷാരുഖ് ഖാൻ

Published:12 June 2021

താരത്തിന്‍റെ പുതിയ ചിത്രം പത്താന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചതോടെ ഷാരുഖും ഏറെനാളായി വീട്ടിലായിരുന്നു. ഈ സമയം കൊണ്ട് താടിക്കാരനായിരിക്കുകയാണ് ഷാരുഖ്.

വർഷങ്ങൾക്കു ശേഷം പ്രിയ താരത്തെ ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ഷാരുഖ് ഖാൻ ആരാധകർ. താരത്തിന്‍റെ പുതിയ ചിത്രം പത്താന്‍റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചതോടെ ഷാരുഖും ഏറെനാളായി വീട്ടിലായിരുന്നു. ഈ സമയം കൊണ്ട് താടിക്കാരനായിരിക്കുകയാണ് ഷാരുഖ്. എന്നാൽ ഇപ്പോൾ താടിയെല്ലാം വടിച്ച് ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ കുറിപ്പിലൂടെയാണ് താരം ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരെ അറിയിച്ചത്.

താടിലുക്കിലുള്ള തന്‍റെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. അവർ പറയുന്നു ദിവസങ്ങളും മാസങ്ങളും താടിയും കൊണ്ട് സമയത്തെ അളക്കാമെന്ന്. ഇപ്പോൾ താടി വടിച്ച് ജോലിക്ക് കയറേണ്ട സമയമായെന്നു തോന്നുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന എല്ലാവർക്കും ആശംസകൾ.

സുരക്ഷിതവും ആരോഗ്യപ്രദവുമായ ദിവസങ്ങളും മാസങ്ങളുമാകട്ടെ, ലവ് യൂ ഓൾ- ഷാരുഖ് കുറിച്ചു. 2018 ൽ പുറത്തിറങ്ങിയ സീറോയാണ് താരത്തിന്‍റെ അവസാന ചിത്രം. ഇത് വലിയ ശ്രദ്ധ നേടാതിരുന്നതോടെയാണ് താരം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. ദീപിക പദുക്കോണാണ് പത്താനിലെ നായിക.


വാർത്തകൾ

Sign up for Newsletter



top