29
July 2021 - 3:07 pm IST

Download Our Mobile App

Flash News
Archives

Gadget

മള്‍ട്ടിപ്പിൾ സ്മാര്‍ട്ട് ടിവി ശ്രേണിയുമായി ടിസിഎല്‍

Published:13 June 2021

ഒരു സ്മാര്‍ട്ട് മിനി എല്‍ഇഡി ടിവിയും ടിസിഎല്‍ അവതരിപ്പിച്ചിട്ടുണ്ട്. ടിവി വ്യവസായത്തിലെ തന്നെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്ന 100 ശതമാനം കളര്‍ വോളിയത്തോടുകൂടിയ ക്വാണ്ടം ഡോട്ട് ടെക്‌നോളജിയുമായാണ് മിനി എല്‍ഇഡി ടിവി എത്തുന്നത്.

അതിനൂതന സാങ്കേതിക വിദ്യയും ഒട്ടേറെ സവിശേഷതകളോടും കൂടിയ, മള്‍ട്ടിപ്പിള്‍ സ്മാര്‍ട്ട് ടിവിയുടെ പുതിയ ശ്രേണി ടിസിഎല്‍ വിപണിയില്‍ അവതരിപ്പിച്ചു. സാങ്കേതിക വിദ്യാ തല്പരരായ പ്രേക്ഷകര്‍ക്ക് കുറഞ്ഞ ചെലവില്‍ പുതിയ ടിവി സ്വന്തമാക്കാം.

ഒരു സ്മാര്‍ട്ട് മിനി എല്‍ഇഡി ടിവിയും ടിസിഎല്‍ അവതരിപ്പിച്ചിട്ടുണ്ട്. ടിവി വ്യവസായത്തിലെ തന്നെ ആദ്യത്തേത് എന്നു വിശേഷിപ്പിക്കാവുന്ന 100 ശതമാനം കളര്‍ വോളിയത്തോടുകൂടിയ ക്വാണ്ടം ഡോട്ട്  ടെക്‌നോളജിയുമായാണ് മിനി എല്‍ഇഡി ടിവി എത്തുന്നത്.

മികച്ച ദൃശ്യ ചാരുതയോടുകൂടിയ പുതിയ ടിവി ലഭ്യമാക്കുന്നത് ഇന്ററാക്ടീവ് ഹോം എന്റര്‍ടെയിന്‍മെന്റ് അനുഭവം ആണ്. മാജി കണക്റ്റാണ് മറ്റൊരു സവിശേഷത. തടസമില്ലാതെ സ്മാര്‍ട്ട് ഫോണിലൂടെ ടിവി പ്രവര്‍ത്തിപ്പിക്കാന്‍ ഇത് സഹായമാണ്. ലൈവ് ടിവിയില്‍ നിന്ന് സ്‌ക്രീന്‍ ഷോട്ട് എടുക്കാനും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനും മാഗി കണക്ട് വഴി കഴിയും. സ്മാര്‍ട്ട് ടിവി അനുഭവത്തിന് പുതിയ നിര്‍വചനമാണ് പുതിയ ബ്രാന്‍ഡ്. ജീവിത ശൈലി തന്നെ പുതിയ ടിവി മാറ്റി മറിയ്ക്കും.

ആഗോള ടെലിവിഷന്‍ രംഗത്തെ മുന്‍നിരക്കാരായ ടിസിഎല്‍ ഇലക്ട്രോണിക്‌സ, ലോകത്തെ 160 വിപണികളില്‍ സജീവ സാന്നിധ്യമാണ്. ടിവി വിപണിയില്‍ ടിസിഎല്ലിന് രണ്ടാം സ്ഥാനമാണുള്ളത്.


വാർത്തകൾ

Sign up for Newsletter



top