29
July 2021 - 3:25 pm IST

Download Our Mobile App

Flash News
Archives

Trends

lotus-malappuram

ആയിരം ഇതളുകളുള്ള താമര മലപ്പുറത്തും വിരിഞ്ഞു

Published:15 June 2021

കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍മായി മാത്രം വിരിയുന്നത് ആണ് സഹസ്രദളപത്മം.

മലപ്പുറം: ആയിരം ഇതളുകൾ ഉള്ള താമര വളാഞ്ചേരിയിലും വിരിഞ്ഞു. വളാഞ്ചേരി വലിയകുന്ന് സ്വദേശികൾ ആയ പള്ളിയാലിൽ അബ്ദുൽ നാസറും ഭാര്യ ആരിഫയും ചേർന്ന് ആണ് ഈ ഹിന്ദു പുരാണത്തിലെ പുണ്യ പരിപാവന പുഷ്പത്തെ പരിപാലിക്കുന്നത്.  കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍മായി മാത്രം വിരിയുന്നത് ആണ് സഹസ്രദളപത്മം. വളാഞ്ചേരി വലിയകുന്നിലെ ഇവരുടെ ഗ്രീന്‍ വേള്‍ഡ് അഗ്രി ഫാമിലാണ് ആയിരം ഇതളുകളുള്ള താമര വിരിഞ്ഞ് നിൽക്കുന്നത്.

കഴിഞ്ഞ മാര്‍ച്ചില്‍ കോല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ആണ് അബ്ദുൽ നാസര്‍ സഹസ്രദള പത്മത്തിന്‍റെ കിഴങ്ങ് വരുത്തിയത്. കേരളത്തിലെ നാലാമത്തേതും ജില്ലയിലെ ആദ്യത്തേതുമാണ് നാസറിന്‍റെ നഴ്‌സറിയിലെ ഈ പുഷ്പം. ഹിന്ദുമത വിശ്വാസപ്രകാരം ബ്രഹ്മാവിന്‍റെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്നത് സഹസ്രദള പത്മത്തെയാണ്.

സഹസ്ര ദളപത്മം ഐശ്വര്യം കൊണ്ടു വരും എന്നാണ് വിശ്വാസം. 2009 ചൈനയിലാണ് ഈ പൂവ് ആദ്യം കണ്ടെത്തിയത്. ജലസസ്യങ്ങൾക്ക് അംഗീകാരം നൽകുന്ന ഇന്‍റർനാഷണൽ വാട്ടർ ലില്ലി ആൻഡ് വാട്ടർ ഗാർഡൻ സൊസൈറ്റി ഈ ഇനത്തെ അംഗീകരിച്ചിട്ടുണ്ട്. മുൻപ് എറണാകുളത്തും തിരുവല്ലയിലും തൃപ്രയാറിലും  സഹസ്രദളപത്മം വിരിഞ്ഞിരുന്നു. 


വാർത്തകൾ

Sign up for Newsletter



top