29
July 2021 - 2:50 pm IST

Download Our Mobile App

Flash News
Archives

Gulf

hajj

ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി

Published:15 June 2021

വിദേശത്ത്നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഹജ്ജ് കർമ്മത്തിനുള്ള അനുമതി ഉണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

ന്യൂഡൽഹി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി. ഹജ്ജിനുള്ള എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത്നിന്നുള്ള തീർഥാടകർക്ക് ഈ വർഷം ഹജ്ജ് കർമ്മത്തിനുള്ള അനുമതി ഉണ്ടാകില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.

കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കുമായി പരിമിതപ്പെടുത്താൻ സൗദി തീരുമാനിച്ചിരുന്നു. ഈ വർഷം 60,000 തീർഥാടകരെ മാത്രമായിരിക്കും ഹജ്ജ് തീർഥാടനത്തിന് അനുവദിക്കുകയെന്ന് സൗദി ആരോഗ്യ മന്ത്രാലയവും ഹജ്ജ് മന്ത്രാലയവും അറിയിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top