29
July 2021 - 2:17 pm IST

Download Our Mobile App

Flash News
Archives

Trends

flower

കാഴ്ചവിരുന്നൊരുക്കി ശവപുഷ്പം വിരിഞ്ഞു

Published:16 June 2021

ലോകത്ത് വലുപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള പൂവാണ് ടൈറ്റൻ ആരം. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ മുന്നിലുള്ള ടൈറ്റൻ ആരം പുഷ്പിക്കുന്നത് എവിടെയായാലും ഗവേഷകർക്ക് ആഘോഷമാണ്.

വാഴ്സ: ആഗോള സസ്യശാസ്ത്ര കുതുകികൾക്ക് ഉത്സവമായി വാഴ്സ ബൊട്ടാണിക്കൽ ഗാർഡനിൽ അത്യപൂർവമായ സുമാത്രൻ ടൈറ്റൻ ആരം (അമോർഫോഫാലസ് ടൈറ്റാനം)  എന്ന പൂ വിരിഞ്ഞു. ലോകത്ത് വലുപ്പത്തിൽ രണ്ടാംസ്ഥാനത്തുള്ള പൂവാണ് ടൈറ്റൻ ആരം. വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ മുന്നിലുള്ള ടൈറ്റൻ ആരം പുഷ്പിക്കുന്നത് എവിടെയായാലും ഗവേഷകർക്ക് ആഘോഷമാണ്.

പത്തടിയോളം ഉയരമുള്ള പൂവിന് ചീഞ്ഞമാംസത്തിന്‍റെ ദുർഗന്ധമാണ്. അതുകൊണ്ടു തന്നെ ഇവയെ ശവപുഷ്പം എന്നും വിളിക്കാറുണ്ട്. മാംസഗന്ധം തേടിയെത്തുന്ന ഈച്ചകളുടെയും വണ്ടുകളുടെയും സഹായത്തോടെയാണ് ഇവയുടെ പരാഗണം. ഞായറാഴ്ച വിരിഞ്ഞ പൂവ് കാണാൻ ആയിരങ്ങളാണ് വാഴ്സ ബൊട്ടാണിക്കൽ ഗാർഡനിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. അസഹ്യമായ ദുർഗന്ധമായതിനാൽ സന്ദർശകരിൽ പലർക്കും ഇതിനടുത്തേക്കു പോകാൻ താത്പര്യമുണ്ടാവില്ല. ഇത്തരക്കാർക്കായി തത്സമയ വിഡിയൊ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നുണ്ട് ഗാർഡൻ അധികൃതർ.

 

സുമാത്രയിലെ മഴക്കാടുകളിൽ മാത്രമാണ് ഇവ സ്വാഭാവികമായി വളരുന്നത്. ഇവിടത്തെ കനത്ത തോതിലുള്ള വനനശീകരണം ടൈറ്റൻ ആരത്തെ ബാധിച്ചിട്ടുണ്ട്. 1889ൽ കീവിലെ ലണ്ടൻ റോയൽ ബൊട്ടാണിക്കൽ ഗാർഡനിലാണ് സുമാത്രയ്ക്കു പുറത്ത് ആദ്യമായി ടൈറ്റൻ ആരം വളർത്തിയെടുത്തത്. നാൽപ്പതു വർഷത്തെ ആയുസിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ചെടി പുഷ്പിക്കുക. രണ്ടു മൂന്നു ദിവസത്തിനുളളിൽ പൂവ് വാടുകയും ചെയ്യും.  2016ൽ വയനാട്ടിലെ ഗുരുകുല ബൊട്ടാണിക്കൽ ഗാർഡനിൽ ശവപുഷ്പം വിരിഞ്ഞത് അന്താരാഷ്‌ട്ര തലത്തിൽ വാർത്തയായിരുന്നു.

മലേഷ്യയിലും ഇന്തോനേഷ്യയിലും മഴക്കാടുകളിൽ കാണപ്പെടുന്ന റഫ്ലേഷ്യ അർനോൾഡി അഥവാ രാക്ഷസപ്പൂവാണ് ലോകത്തിലെ ഏറ്റവും വലിയ പൂവ്. 15 പൗണ്ട് വരെ തൂക്കം വരുന്ന രാക്ഷസപ്പൂവിന് പത്തടിക്കു മേൽ ഉയരവും മൂന്നടി വ്യാസവുമുണ്ടാകും.


വാർത്തകൾ

Sign up for Newsletter



top