29
July 2021 - 2:21 pm IST

Download Our Mobile App

Flash News
Archives

Special

viral

ഒരേ പാത്രത്തിൽ നിന്ന് ഭക്ഷണം പങ്കിട്ട് കഴിച്ച് പക്ഷിയും മനുഷ്യനും; വിഡിയോ

Published:17 June 2021

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് 2.6 ലക്ഷത്തിലധികം ലൈക്കും നൂറുകണക്കിന് കമന്‍റും കിട്ടി. വളരെ അപൂര്‍വമായി കാണുന്ന ഒരു രംഗം എന്നത് കൊണ്ട് തന്നെ ആളുകള്‍ വളരെ പെട്ടെന്ന് വീഡിയോ ശ്രദ്ധിച്ചു.

ഒരു പക്ഷിയും മനുഷ്യനും ഒരേ പാത്രത്തില്‍ നിന്നും ഭക്ഷണം പങ്കിട്ട് കഴിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് 2.6 ലക്ഷത്തിലധികം ലൈക്കും നൂറുകണക്കിന് കമന്‍റും കിട്ടി. വളരെ അപൂര്‍വമായി കാണുന്ന ഒരു രംഗം എന്നത് കൊണ്ട് തന്നെ ആളുകള്‍ വളരെ പെട്ടെന്ന് വീഡിയോ ശ്രദ്ധിച്ചു. മേഘരാജ് ദേശാലെ എന്ന ഐഡിയില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ കാണുന്ന പക്ഷിയുമായി ഭക്ഷണം പങ്കിട്ട് കഴിക്കുന്ന മനുഷ്യന്‍ മേഘരാജിന്‍റെ അച്ഛനാണ് എന്നാണ് കാപ്ഷനില്‍ നിന്നും മനസിലാവുന്നത്. എവിടെ നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല. വീഡിയോയില്‍ ഒരു മനുഷ്യന്‍ ഒരിടത്തിരുന്നു തന്‍റെ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയാണ്.

 

അപ്പോള്‍ പെട്ടെന്നൊരു പക്ഷി വരികയും അതേ ടേബിളിലിരിക്കുകയും ചെയ്യുന്നു. പിന്നാലെ, അതേ പാത്രത്തില്‍ നിന്നും ആ പക്ഷിയും ഭക്ഷണം കൊത്തിപ്പെറുക്കി കഴിക്കുന്നത് കാണാം. എന്തായാലും വീഡിയോ എല്ലാവരുടെയും മനം കവരുകയാണ്.

 


വാർത്തകൾ

Sign up for Newsletter



top