29
July 2021 - 1:24 pm IST

Download Our Mobile App

Flash News
Archives

Kollywood

പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തിൽ വിജയ് സേതുപതി

Published:17 June 2021

പ്രഭാസ് ആണ് സലാറിലെ നായകൻ. ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തെലുങ്ക് സിനിമാലോകത്തു ചുവടുറപ്പിക്കുന്നത്

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ  പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ വിജയ് സേതുപതി സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂനിയർ എൻ.ടി.ആർ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്‌. എന്നാൽ പ്രശാന്ത് നീലിന്റെ മറ്റൊരു ചിത്രമായ സലാറിലും വിജയ് സേതുപതി പ്രതിനായക വേഷത്തിൽ എത്തുന്നുണ്ട്. പ്രഭാസ് ആണ് സലാറിലെ നായകൻ. ചിരഞ്ജീവി നായകനായ സെയ് റാ നരസിംഹ റെഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി തെലുങ്ക് സിനിമാലോകത്തു ചുവടുറപ്പിക്കുന്നത്. ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. അടുത്തിടെ റിലീസായ ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിലും വിജയ് സേതുപതി മികച്ച പ്രതിനായക വേഷത്തിൽ തിളങ്ങിയിരുന്നു. അല്ലു അർജുൻ നായകനാകുന്ന പുഷ്പ്പ എന്ന ചിത്രത്തിലും   വിജയ് സേതുപതി അഭിനയിക്കേണ്ടതായിരുന്നു. എന്നാൽ ഡേറ്റിന്റെ പ്രശ്നം കാരണം ഒടുവിൽ വിജയ്  സേതുപതി ചിത്രം ഉപേക്ഷിച്ചു. 

 

 അതേസമയം ലോകേഷ് കനകരാജ് സവിധാനം   ചെയ്യുന്ന  കമല്‍ഹാസന്‍    ചിത്രത്തിലും     വിജയ്  സേതുപതിയും   എത്തുന്നുണ്ട്.   വിക്രം  എന്നു   പേരിട്ടിരിക്കുന്ന    ചിത്രത്തില്‍      ഫഹദ്  ഫാസിലാണ് പ്രതിനായക  വേഷത്തിലെത്തുന്നത്.  ഒരേ സമയം നായകനായും പ്രതിനായകനായും ആരാധകരുടെ മനസ്സിൽ ഇടം നേടുകയാണ്  വിജയ് സേതുപതി.  തന്റെ സൂപ്പർ താരപരിവേഷമൊന്നും വില്ലനായി അഭിനയിക്കാൻ താരത്തിന്  ഒരു തടസ്സമേയല്ല.അടുത്തിടെ  കളക്ഷൻ റിക്കോര്ഡുകൾ ഭേദിച്ചു വിജയം  നേടിയ  മാസ്റ്ററിൽ ഗംഭീര പ്രകടനം ആണ് വിജയ് സേതുപതി കാഴ്ചവച്ചതു.  രജനീകാന്ത് നായകനായി 2018 ൽ റിലീസായ  പേട്ടയിലും വിജയ് സേതുപതി വില്ലൻ വേഷത്തിൽ തിളങ്ങിയിരുന്നു. 


വാർത്തകൾ

Sign up for Newsletter



top