29
July 2021 - 3:26 pm IST

Download Our Mobile App

Flash News
Archives

Kollywood

അരുൺ വിജയ് നായകനാകുന്ന ബോർഡർ ഓ. ടി.ടി റിലീസിന്

Published:17 June 2021

സ്റ്റെഫി പട്ടേലും റജീന കസ്സാന്ദ്രയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കുട്രം 23, ആറാട്ട് സിനം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അറിവഴകൻ വെങ്കിടാചലമാണ് ബോർഡർ സംവിധാനം ചെയ്യുന്നത്.

കോവിഡ് ലോക്ഡൗൻ കാരണം നിരവധി ഇന്ത്യൻ ചിത്രങ്ങളാണ്  ഓ. ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നത്. തീയേറ്റർ അടഞ്ഞു കിടക്കുന്ന ഈ അവസരത്തിൽ ഓ. ടി.ടി പ്ലാറ്റ്ഫോമുകൾ സിനിമയുടെ ജീവവായുവാണ്. തമിഴിൽ നിന്നും മറ്റൊരു ചിത്രം കൂടി ഇപ്പോൾ ഓ. ടി.ടി പ്ലാറ്റ്ഫോമിലേയ്ക്ക് എത്തുകയാണ്. അരുൺ വിജയ് നായകനാകുന്ന ബോർഡർ എന്ന ചിത്രമാണ്  ഓ. ടി.ടി റിലീസിന് തയ്യാറെടുക്കുന്നത്.

സ്റ്റെഫി പട്ടേലും റജീന കസ്സാന്ദ്രയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. കുട്രം 23, ആറാട്ട് സിനം എന്നീ ചിത്രങ്ങളുടെ സംവിധായകനായ അറിവഴകൻ വെങ്കിടാചലമാണ് ബോർഡർ സംവിധാനം ചെയ്യുന്നത്. സ്പൈ ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാതാവ്  വിജയ് രാഘവേന്ദ്രയാണ്. സംഗീതം നിർവഹിക്കുന്നത് സാം സി.എസ്. അഗ്നി സിറകുകൾ, ബോക്‌സർ, സിനം എന്നീ. മൂന്നു ചിത്രങ്ങളാണ് അരുൺ വിജയുടേതായി റിലീസിന് കാത്തിരിക്കുന്നത്.  


വാർത്തകൾ

Sign up for Newsletter



top