29
July 2021 - 3:37 pm IST

Download Our Mobile App

Flash News
Archives

Football

Ivan Vukomanovic, Kerala Blasters New Coach, Kerala Blasters

ഇവാൻ വുകോമനോവിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Published:18 June 2021

ബെ​ല്‍ജി​യം, സ്ലൊ​വേ​ക്യ, സൈ​പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​പ്പ് ഡി​വി​ഷ​നു​ക​ളി​ല്‍ നി​ന്ന് വി​ശാ​ല​മാ​യ പ​രി​ശീ​ല​ക അ​നു​ഭ​വ​വു​മാ​യി എ​ത്തു​ന്ന ഇ​വാ​ന്‍, കെ​ബി​എ​ഫ്സി​യു​ടെ മാ​നേ​ജ​രാ​വു​ന്ന ആ​ദ്യ​ത്തെ സെ​ര്‍ബി​യ​നാ​വും.

കൊച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) 2021/22 സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ പു​തി​യ ഹെ​ഡ് കോ​ച്ചാ​യി ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​നെ നി​യ​മി​ച്ച​താ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി അ​റി​യി​ച്ചു. ബെ​ല്‍ജി​യം, സ്ലൊ​വേ​ക്യ, സൈ​പ്ര​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ടോ​പ്പ് ഡി​വി​ഷ​നു​ക​ളി​ല്‍ നി​ന്ന് വി​ശാ​ല​മാ​യ പ​രി​ശീ​ല​ക അ​നു​ഭ​വ​വു​മാ​യി എ​ത്തു​ന്ന ഇ​വാ​ന്‍, കെ​ബി​എ​ഫ്സി​യു​ടെ മാ​നേ​ജ​രാ​വു​ന്ന ആ​ദ്യ​ത്തെ സെ​ര്‍ബി​യ​നാ​വും. 2013-14 സീ​സ​ണി​ല്‍ ബെ​ല്‍ജി​യ​ന്‍ ക്ല​ബ് സ്റ്റാ​ന്‍ഡേ​ര്‍ഡ് ലി​ഗ​യു​ടെ സ​ഹ പ​രി​ശീ​ല​ക​നാ​യാ​ണ് 43കാ​ര​നാ​യ വു​കോ​മ​നോ​വി​ച്ച് ത​ന്‍റെ കോ​ച്ചി​ങ് ക​രി​യ​ര്‍ തു​ട​ങ്ങു​ന്ന​ത്.

തു​ട​ര്‍ന്ന് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു . ഇ​വാ​ന് കീ​ഴി​ല്‍ ടീം ​തു​ട​ര്‍ച്ച​യാ​യി ര​ണ്ടു വ​ര്‍ഷം യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ഈ ​കാ​ല​യ​ള​വി​ല്‍, ബെ​ല്‍ജി​യ​യു​ടെ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളാ​യ മി​ച്ചി ബ​റ്റ്ഷു​വാ​യ്, ലോ​റ​ന്‍റ് സി​മോ​ണ്‍ എ​ന്നി​വ​രെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ദ്ദേ​ഹം പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. പി​ന്നീ​ട് സ്ലൊ​വാ​ക്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ടീ​മാ​യ എ​സ്‌​കെ സ്ലോ​വ​ന്‍ ബ്രാ​റ്റി​സ്ലാ​വ​യെ പ​രി​ശീ​ലി​പ്പി​ച്ചു. ടീ​മി​ന് സ്ലൊ​വാ​ക്യ ദേ​ശീ​യ ക​പ്പും നേ​ടി​ക്കൊ​ടു​ത്തു. സൈ​പ്ര​സ് ഫ​സ്റ്റ് ഡി​വി​ഷ​നി​ലെ അ​പ്പോ​ല്ലോ​ണ്‍ ലി​മാ​സ്സോ​ളി​ന്‍റെ ചു​മ​ത​ല​യാ​യി​രു​ന്നു ഏ​റ്റ​വു​മൊ​ടു​വി​ല്‍ വ​ഹി​ച്ച​ത്.കോ​ച്ചി​ങ് ക​രി​യ​റി​ന് മു​മ്പ്, നീ​ണ്ട 15 വ​ര്‍ഷം പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്ബോ​ള്‍ താ​ര​മാ​യി​രു​ന്നു ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ച്. 

 പ്ര​മു​ഖ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ എ​ഫ്സി ബാ​ര്‍ഡോ, ജ​ര്‍മ​ന്‍ ക്ല​ബ്ബാ​യ എ​ഫ്സി കൊ​ളോ​ണ്‍, ബെ​ല്‍ജി​യ​ന്‍ ക്ല​ബ്ബ് റോ​യ​ല്‍ ആ​ന്‍റ്വെ​ര്‍പ്, റ​ഷ്യ​യി​ലെ ഡൈ​നാ​മോ മോ​സ്‌​കോ, സെ​ര്‍ബി​യ​ന്‍ ക്ല​ബ്ബാ​യ റെ​ഡ്സ്റ്റാ​ര്‍ ബെ​ല്‍ഗ്രേ​ഡ് എ​ന്നീ ടീ​മു​ക​ള്‍ക്കാ​യി പ്ര​തി​രോ​ധ​ത്തി​ന് പു​റ​മെ ഡി​ഫ​ന്‍സീ​വ് മി​ഡ്ഫീ​ല്‍ഡി​ലും ക​ളി​ച്ചു.കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യി​ല്‍ ചേ​ര്‍ന്ന​തി​ന് ഇ​വാ​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി കെ​ബി​എ​ഫ്സി സ്പോ​ര്‍ട്ടി​ങ് ഡ​യ​റ​ക്ട​ര്‍ ക​രോ​ലി​സ് സ്‌​കി​ന്‍കി​സ് അ​റി​യി​ച്ചു . പ്ര​ധാ​ന​മാ​യ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് ശ​രി​യാ​യ ഒ​രാ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ഒ​രു നീ​ണ്ട പ്ര​ക്രി​യ​യാ​യി​രു​ന്നു.

ഇ​വി​ടെ​യു​ള്ള സ​മ്മ​ര്‍ദം കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന, വ​ലി​യ വെ​ല്ലു​വി​ളി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​നും അ​നു​യോ​ജ്യ​നാ​യ ആ​ളാ​ണ് ഇ​വാ​ന്‍ എ​ന്ന് ഞാ​ന്‍ ക​രു​തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ, ക​ളി​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും, ആ​ഴ​ത്തി​ലു​ള്ള ഫു​ട്ബോ​ള്‍ പ​രി​ജ്ഞാ​ന​വും, ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടും ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ന്താ​രീ​തി എ​നി​ക്കി​ഷ്ട​മാ​ണ്, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ല്‍ ത​ന്‍റെ ഫു​ട്ബോ​ള്‍ ആ​ശ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ഇ​വാ​ന് ക​ഴി​യു​മെ​ന്ന് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ വ​ള​രാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് ഒ​രേ ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ക​രോ​ലി​സ് സ്‌​കി​ന്‍കി​സ് കൂ​ട്ടി​ച്ചേ​ര്‍ത്തു.--
 


വാർത്തകൾ

Sign up for Newsletter



top