29
July 2021 - 3:09 pm IST

Download Our Mobile App

Flash News
Archives

Cricket

World Test Championship, India Vs New Zealand, Test Cricket

സ്വപ്നഫൈനൽ; ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ ഇ​ന്നു മു​ത​ല്‍

Published:18 June 2021

വി​രാ​ട് കോ​ഹ്‌​ലി​ക്കു കീ​ഴി​ല്‍ അ​മൂ​ല്യ​മാ​യ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കി​രീ​ട​മാ​ണ് ഇ​ന്ത്യ ഉ​റ്റു​നോ​ക്കുു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദൗ​ര്‍ഭാ​ഗ്യം​കൊ​ണ്ടു​മാ​ത്രം കി​രീ​ടം ന​ഷ്ട​പ്പെ​ട്ട വേ​ദ​ന മ​റ​ക്കാ​നാ​ണ് കി​വീ​സ് ക​ച്ച മു​റു​ക്കു​ന്ന​ത്.

മത്സരം ഉച്ചകഴിഞ്ഞ് 3 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ

സ​താം​പ്ട​ണ്‍: ലോ​ക ടെ​സ്റ്റ് ചാം​പ്യ​ഷി​പ്പി​ന് ഇ​ന്നു തു​ട​ക്കം. പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്താ​ണ് ഇ​ന്ത്യ​യും കി​വീ​സും ഫൈ​ന​ലി​ലേ​ക്കു യോ​ഗ്യ​ത നേ​ടി​യ​ത്. വി​രാ​ട് കോ​ഹ്‌​ലി​ക്കു കീ​ഴി​ല്‍ അ​മൂ​ല്യ​മാ​യ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കി​രീ​ട​മാ​ണ് ഇ​ന്ത്യ ഉ​റ്റു​നോ​ക്കുു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ദൗ​ര്‍ഭാ​ഗ്യം​കൊ​ണ്ടു​മാ​ത്രം കി​രീ​ടം ന​ഷ്ട​പ്പെ​ട്ട വേ​ദ​ന മ​റ​ക്കാ​നാ​ണ് കി​വീ​സ് ക​ച്ച മു​റു​ക്കു​ന്ന​ത്.  

ര​ണ്ടു വ​ര്‍ഷ​ത്തോ​ളം നീ​ണ്ട മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ടു​വി​ലാ​ണ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഇ​ന്ത്യ​യും ര​ണ്ടാ​മ​ന്മാ​രാ​യി ന്യൂ​സീ​ല​ന്‍ഡും ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഐ.​സി.​സി. ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പ് പ​ദ​വി​യു​ള്ള രാ​ജ്യ​ങ്ങ​ളെ​ല്ലാം ആ​റു​വീ​തം ടെ​സ്റ്റ് പ​ര​മ്പ​ര ക​ളി​ച്ച്, കൂ​ടു​ത​ല്‍ പോ​യ​ന്‍റ് നേ​ടു​ന്ന ടീ​മു​ക​ള്‍ ഫൈ​ന​ലി​ലെ​ത്തും എ​ന്നാ​ണ് തു​ട​ക്ക​ത്തി​ല്‍ പ​റ​ഞ്ഞ​ത്. 2019- ഓ​ഗ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ആ​ഷ​സ് ടെ​സ്റ്റോ​ടെ ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങി. കോ​വി​ഡ് വ​ന്ന​തോ​ടെ ചി​ല പ​ര​മ്പ​ര​ക​ള്‍ ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ, പോ​യ​ന്‍റ് ശ​ത​മാ​ന​മാ​യി ഫൈ​ന​ലി​നു​ള്ള മാ​ന​ദ​ണ്ഡം. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ലും ഇം​ഗ്ല​ണ്ടി​നെ​തി​രേ സ്വ​ന്തം നാ​ട്ടി​ലും നേ​ടി​യ പ​ര​മ്പ​ര വി​ജ​യ​ങ്ങ​ള്‍ ഇ​ന്ത്യ​ക്ക് ക​രു​ത്തേ​കി. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ല്‍ ഇ​ന്ത്യ ഒ​രേ​യൊ​രു പ​ര​മ്പ​ര തോ​റ്റ​ത് (2-0) ന്യൂ​സി​ല​ന്‍ഡി​നോ​ടാ​ണ്.

വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ല്‍ ര​ണ്ടു ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര തൂ​ത്തു​വാ​രി​യാ​ണ് ഇ​ന്ത്യ ലോ​ക ചാം​പ്യ​ന്‍ഷി​പ്പി​ല്‍ തു​ട​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്കി​യെ ഇ​തേ സ്‌​കോ​റി​നു തൂ​ത്തു​വാ​രി​യ ഇ​ന്ത്യ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യും ഇ​തേ മാ​ര്‍ജി​നി​ല്‍ ജ​യി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ല്‍ 2-1ന്‍റെ ​ജ​യ​വു​മാ​യി തി​രി​ച്ചു​വ​ന്ന ഇ​ന്ത്യ അ​വ​സാ​ന​മാ​യി ഇം​ഗ്ല​ണ്ടി​നെ നാ​ട്ടി​ല്‍ വ​ച്ച് 3-1നും ​കെ​ട്ടു​കെ​ട്ടി​ച്ചു. ന്യൂ​സി​ല​ന്‍ഡി​ന്‍റെ​കാ​ര്യ​മെ​ടു​ത്താ​ല്‍ ശ്രീ​ല​ങ്ക​യു​മാ​യി ആ​ദ്യ പ​ര​മ്പ​ര 1-1നു ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. ഓ​സ്‌​ട്രേ​ലി​യ​യോ​ടു 0-3നു ​തോ​ല്‍ക്കു​ക​യു ചെ​യ്തു. എ​ന്നാ​ല്‍ ഇ​ന്ത്യ​യെ 2-0ന് ​ത​ക​ര്‍ത്ത് അ​വ​ര്‍ പ്ര​തീ​ക്ഷ കാ​ത്തു. പി​ന്നാ​ലെ വെ​സ്റ്റ് ഇ​ന്‍ഡീ​സ്, പാ​ക്കി​സ്ഥാ​ന്‍ എ​ന്നി​വ​ര്‍ക്കെ​തി​രേ​യും ഇ​തേ മാ​ര്‍ജി​നി​ല്‍ ജ​യി​ച്ചു ഫൈ​ന​ലി​ല്‍ സ്ഥാ​ന​മു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര്‍ക്കു​നേ​ര്‍

ഇ​ന്ത്യ​യും ന്യൂ​സി​ല​ന്‍ഡും ത​മ്മി​ല്‍ 59 ടെ​സ്റ്റു​ക​ളി​ലാ​ണ് ഇ​തു​വ​രെ മു​ഖാ​മു​ഖം വ​ന്നി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 21 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​യും 12 എ​ണ്ണ​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡും വി​ജ​യി​ച്ചു. 26 മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ലാ​യി.   ഈ ​ഗ്രൗ​ണ്ടി​ലെ ശ​രാ​ശ​രി ഒ​ന്നാ​മി​ന്നി​ങ്സ് സ്‌​കോ​ര്‍ 265 റ​ണ്‍സാ​ണ്. റ​ണ്‍ചേ​സി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ നാ​ലാ​മി​ന്നി​ങ്സി​ല്‍ മോ​ശം റെ​ക്കോ​ര്‍ഡാ​ണ് ഇ​വി​ടെ​യു​ള്ള​ത്. 20 ശ​ത​മാ​നം മ​ല്‍സ​ര​ങ്ങ​ള്‍ മാ​ത്ര​മേ ഇ​വി​ടെ ചേ​സ് ചെ​യ്തു വി​ജ​യി​ച്ചി​ട്ടു​ള്ളൂ. ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​നാ​ണ് ഇ​വി​ടെ ഭേ​ദ​പ്പെ​ട്ട റെ​ക്കോ​ര്‍ഡു​ള്ള​ത്. അ​വ​ര്‍ക്കു 40 ശ​ത​മാ​ന​മാ​ണ് വി​ജ​യ​ശ​രാ​ശ​രി. കാ​ലാ​വ​സ്ഥ ഫൈ​ന​ലി​നു വി​ല്ല​നാ​യി മാ​റാ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. എ​ങ്കി​ലും മ​ല്‍സ​ര​ത്തി​നി​ടെ ഇ​ട​യ്ക്കു കു​റ​ച്ചു മ​ഴ പെ​യ്തേ​ക്കാം. ഇ​തു കാ​ര​ണം പി​ച്ചി​ല്‍ ഈ​ര്‍പ്പ​മു​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. 

പി​ച്ചി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ല്‍ ന്യൂ​സി​ലാ​ന്‍ഡും ഇം​ഗ്ല​ണ്ടും ത​മ്മി​ലു​ള്ള ക​ഴി​ഞ്ഞ ടെ​സ്റ്റ് ഇ​വി​ടെ​യാ​യി​രു​ന്നു ന​ട​ന്ന​ത്. അ​ന്ന​ത്തെ പി​ച്ചി​ല്‍ മാ​റ്റ​മൊ​ന്നു​മു​ണ്ടാ​വി​ല്ല. ആ​ദ്യ​ദി​നം തു​ട​ക്ക​ത്തി​ല്‍ സ്വി​ങ് ല​ഭി​ക്കും. ര​ണ്ട്, മൂ​ന്ന് ദി​ന​ങ്ങ​ളി​ല്‍ ബാ​റ്റി​ങ് എ​ളു​പ്പ​മാ​യി​രി​ക്കും. എ​ന്നാ​ല്‍ മൂ​ന്നാം ദി​നം പ​കു​തി​യോ​ടെ പി​ച്ച് വീ​ണ്ടും മാ​റും. തു​ട​ര്‍ന്നു സ്പി​ന്ന​ര്‍മാ​ര്‍ക്കും കൂ​ടു​ത​ല്‍ അ​നു​കൂ​ല​മാ​യി പി​ച്ച് മാ​റു​ക​യും ചെ​യ്യും.

അ​ഞ്ചു ബൗ​ള​ര്‍മാ​രു​മാ​യി ഇ​ന്ത്യ

നി​ര്‍ണ​യാ​ക ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ അ​ഞ്ചു ബൗ​ള​ര്‍മാ​രെ​യാ​ണ് വി​രാ​ട് കോ​ഹ് ലി ​അ​ണി​നി​ര​ത്തു​ന്ന​ത്. ഫാ​സ്റ്റ് ബൗ​ള​ര്‍മാ​രാ​യി ജ​സ്പ്രി​ത് ബു​മ്ര, മു​ഹ​മ്മ​ദ് ഷാ​മി, ഇ​ഷാ​ന്ത് ശ​ര്‍മ എ​ന്നി​വ​രും സ്പി​ന്ന​ര്‍മാ​രാ​യി ആ​ര്‍. അ​ശ്വി​നും ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മെ​ത്തും.   

ഇ​ന്ത്യ- രോ​ഹി​ത് ശ​ര്‍മ, ശു​ഭ്മാ​ന്‍ ഗി​ല്‍, ചേ​തേ​ശ്വ​ര്‍ പു​ജാ​ര, വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ന്‍), അ​ജി​ങ്ക്യ ര​ഹാ​നെ, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍ അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ഇ​ഷാ​ന്ത് ശ​ര്‍മ. 

 ന്യൂ​സി​ല​ന്‍ഡ്- കെ​യ്ന്‍ വി​ല്ല്യം​സ​ണ്‍ (ക്യാ​പ്റ്റ​ന്‍), ടോം ​ലാ​തം, ഡെ​വ​ന്‍ കോ​ണ്‍വേ, റോ​സ് ടെ​യ്‌​ല​ര്‍, ഹെ​ന്‍റി നി​ക്കോ​ള്‍സ്, ബി​ജെ വാ​ട്‌​ലി​ങ്, അ​ജാ​സ് പ​ട്ടേ​ല്‍, കൈ​ല്‍ ജാ​മി​സ​ണ്‍, ട്രെ​ന്‍റ് ബോ​ള്‍ട്ട്, ടിം ​സോ​ത്തി, നീ​ല്‍ വാ​ഗ്ന​ര്‍.


വാർത്തകൾ

Sign up for Newsletter



top