29
July 2021 - 2:52 pm IST

Download Our Mobile App

Flash News
Archives

Updates

FACT

ഫാ​ക്റ്റി​ന് കു​തി​പ്പി​ന്‍റെ കാ​ലം

Published:19 June 2021

ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലും കൊ​ച്ചി​ൻ ഡി​വി​ഷ​നി​ലു​മാ​യി ഫാ​ക്റ്റം​ഫോ​സി​ന്‍റെ (20:20:0:13) ഉ​ത്പാ​ദ​നം മു​ൻ​വ​ർ​ഷം 8.45 ല​ക്ഷം ട​ൺ ആ​യി​രു​ന്നു. അ​ത് സ​ർ​വ​കാ​ല റെ​ക്കോ​ഡാ​യ 8.61 ല​ക്ഷം ട​ണ്ണി​ലെ​ത്തി. അ​മോ​ണി​യം സ​ൾ​ഫേ​റ്റി​ന്‍റെ ഉ​ത്പാ​ദ​ന​വും സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്.

കൊ​ച്ചി: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഫാ​ക്റ്റ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം 352 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന ലാ​ഭം നേ​ടി. ഇ​ത് ഫാ​ക്റ്റി​ന്‍റെ സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. ഉ​ത്പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ഈ ​കാ​ല​യ​ള​വി​ൽ കാ​ഴ്ച​വ​ച്ച​ത്. 3259 കോ​ടി രൂ​പ​യാ​ണ് വി​റ്റു​വ​ര​വ്. മു​ൻ​വ​ർ​ഷം ഇ​ത് 2770 കോ​ടി​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലും കൊ​ച്ചി​ൻ ഡി​വി​ഷ​നി​ലു​മാ​യി ഫാ​ക്റ്റം​ഫോ​സി​ന്‍റെ (20:20:0:13) ഉ​ത്പാ​ദ​നം മു​ൻ​വ​ർ​ഷം 8.45 ല​ക്ഷം ട​ൺ ആ​യി​രു​ന്നു. അ​ത് സ​ർ​വ​കാ​ല റെ​ക്കോ​ഡാ​യ 8.61 ല​ക്ഷം ട​ണ്ണി​ലെ​ത്തി. അ​മോ​ണി​യം സ​ൾ​ഫേ​റ്റി​ന്‍റെ ഉ​ത്പാ​ദ​ന​വും സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. 2000-‌2001 വ​ർ​ഷ​ത്തെ 2.38 ല​ക്ഷം ട​ണ്ണി​നെ മ​റി​ക​ട​ന്ന് 2.46 ല​ക്ഷം ട​ൺ ആ​യി. മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഫാ​ക്റ്റം​ഫോ​സ് വി​പ​ണ​ന​ത്തി​ലും വ​ലി​യ കു​തി​പ്പു​ണ്ടാ​ക്കാ​ൻ ക​മ്പ​നി​ക്ക് ക​ഴി​ഞ്ഞു. 2000-01ലെ 8.46 ​ല​ക്ഷം ട​ൺ എ​ന്ന റെ​ക്കോ​ഡ് ത​ക​ർ​ത്ത് പോ​യ​വ​ർ​ഷം 9.23 ല​ക്ഷം ട​ൺ വി​റ്റ​ഴി​ച്ചു.

ഈ ​കാ​ല​യ​ള​വി​ൽ അ​മോ​ണി​യം സ​ൾ​ഫേ​റ്റ് വി​പ​ണ​നം 2.51 ല​ക്ഷം ട​ൺ എ​ന്ന​തും സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്.  2000-01ലെ 2.50 ​ല​ക്ഷം ട​ൺ ആ​ണ് ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന ഉ​യ​ർ​ന്ന വി​ൽ​പ്പ​ന. 13,238 ട​ൺ സി​റ്റി ക​മ്പോ​സ്റ്റ് വി​പ​ണ​നം ന​ട​ത്തി സ​ർ​വ​കാ​ല റെ​ക്കോ​ഡ് നേ​ടി. 2018-19ലെ 13,103 ​ട​ൺ ആ​യി​രു​ന്നു മു​മ്പ​ത്തെ ഉ​യ​ർ​ന്ന വി​ൽ​പ്പ​ന. ക​മ്പ​നി ഈ ​കാ​ല​യ​ള​വി​ൽ മൊ​ത്തം  13.50 ല​ക്ഷം ട​ൺ വ​ളം വി​റ്റു. ഇ​ത് ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വി​ൽ​പ്പ​ന​യാ​ണ്. 1.61 ല​ക്ഷം ട​ൺ (ആ​റ് ഷി​പ്പ്) പൊ​ട്ടാ​ഷ് വ​ളം ഇ​റ​ക്കു​മ​തി ചെ​യ്ത് വി​പ​ണ​നം ന​ട​ത്തി​യ​തും സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. കാ​പ്രോ​ലാ​ക്റ്റം പ്ലാ​ന്‍റ് ഓ​ഗ​സ്റ്റി​ൽ ഉ​ത്പാ​ദ​നം പു​ന​രാ​രം​ഭി​ക്കും. പ്ലാ​ന്‍റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി, മ​ലി​നീ​ക​ര​ണ നി​രീ​ക്ഷ​ണ​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ സം​വി​ധാ​നം, ട്ര​യ​ൽ റ​ൺ എ​ന്നി​വ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.


വാർത്തകൾ

Sign up for Newsletter



top