29
July 2021 - 1:18 pm IST

Download Our Mobile App

Flash News
Archives

Market

Cardamom

പു​തു​വ​ഴി തേ​ടി ഏ​ലം വി​പ​ണി

Published:19 June 2021

ലേ​ലം നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള വി​ല​ത്ത​ക​ർ​ച്ച​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് തി​രി​ച്ച​ടി. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​ന് ഇ-​ലേ​ലം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​തോ​ടെ​യാ​ണ് ഏ​ല​യ്ക്ക വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ  ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

തൊ​ടു​പു​ഴ: കൊ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ വ​ല​ഞ്ഞ് ഏ​ലം ക​ർ​ഷ​ക​ർ. ലേ​ലം നി​ർ​ത്തി​വ​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള വി​ല​ത്ത​ക​ർ​ച്ച​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വു​മാ​ണ് തി​രി​ച്ച​ടി. ക​ഴി​ഞ്ഞ മേ​യ് ഏ​ഴി​ന് ഇ-​ലേ​ലം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​തോ​ടെ​യാ​ണ് ഏ​ല​യ്ക്ക വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കാ​തെ  ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ട​ൺ ഏ​ല​യ്ക്ക​യാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. യ​ഥാ​സ​മ​യം വി​റ്റ​ഴി​ക്കാ​നാ​കാ​തെ വ​രു​ന്ന​തി​നാ​ൽ പ​റ​യു​ന്ന വി​ല​യ്ക്ക് ഏ​ല​യ്ക്ക വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ.

ലേ​ലം നി​ർ​ത്തി​വ​യ്ക്കു​മ്പോ​ൾ കി​ലോ​ഗ്രാ​മി​ന് 1450 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ഏ​ല​യ്ക്ക നി​ല​വി​ൽ 900 രൂ​പ​യി​ലും താ​ഴ്ത്തി​യാ​ണ് ഇ​ട​നി​ല​ക്കാ​ർ വാ​ങ്ങു​ന്ന​ത്. കാ​ല​വ​ർ​ഷം കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ കൃ​ത്യ​മാ​യ വ​ള​പ്ര​യോ​ഗ​വും കീ​ട​നാ​ശി​നി പ്ര​യോ​ഗ​വു​മ​ട​ക്ക​മു​ള്ള ജോ​ലി​ക​ളും തോ​ട്ട​ങ്ങ​ളി​ൽ മു​ട​ങ്ങി. ലോ​ക്ഡൗ​ണി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് നി​ല​ച്ച​തോ​ടെ വ​ൻ​കി​ട തോ​ട്ട​ങ്ങ​ളി​ലെ കൃ​ത്യ​മാ​യ ജോ​ലി​ക​ളി​ലും പോ​രാ​യ്മ​യു​ണ്ടാ​യി. ഏ​ല​യ്ക്ക വി​ള​വും ഉ​ത്പാ​ദ​ന​വും കു​റ​യു​ന്ന​തി​ന് ഇ​ത് കാ​ര​ണ​മാ​യി. ത​മി​ഴ്‌​നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ലും, ഇ​ടു​ക്കി പു​റ്റ​ടി​യി​ലെ സ്‌​പൈ​സ​സ് പാ​ർ​ക്കി​ലും ന​ട​ന്നി​രു​ന്ന ലേ​ലം പു​ന​രാ​രം​ഭി​ച്ചാ​ൽ വി​ല​ത്ത​ക​ർ​ച്ച​യെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ക​ർ​ഷ​ക​ർ.


വാർത്തകൾ

Sign up for Newsletter



top