29
July 2021 - 3:29 pm IST

Download Our Mobile App

Flash News
Archives

Special

auto

മറിയാൻ തുടങ്ങിയ ഓട്ടോ കൈ കൊണ്ട് തടഞ്ഞ് യുവാവ്; വിഡിയോ വൈറൽ

Published:20 June 2021

പെട്ടെന്ന് റോഡിലേയ്ക്ക് വളരെ വേഗതയിൽ ഒരു ഓട്ടോറിക്ഷ  എത്തുകയായിരുന്നു. ചെറിയ റോഡിലെ വളവിൽ വളരെ വേ​ഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേയ്ക്ക് മറിയാൻ ആരംഭിക്കുകയാണ്.

തികച്ചും അപ്രതീക്ഷിതമായി തന്‍റെ കൺമുന്നിൽ നടന്ന അപകടത്തെ മനസാന്നിധ്യം കൊണ്ട് ഒഴിവാക്കിയ ഒരു യുവാവിന്‍റെ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.  @DoctorAjayita എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് എട്ട് സെക്കന്‍റ് മാത്രം ദൈർഘ്യമുള്ള ഈ വിഡിയോ പ്രചരിക്കുന്നത്. ഇന്ത്യയിൽ ആരും ഒരു സൂപ്പർ ഹീറോ ആയേക്കാം എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്.

ഒരു ചെറിയ റോഡിൽ മുണ്ടും മടക്കികുത്തി ഷർട്ടിട്ട് നിൽക്കുന്ന സാധാരണക്കാരനായ ഒരാളെയാണ് വിഡിയോയില്‍ കാണുന്നത്. പെട്ടെന്ന് റോഡിലേയ്ക്ക് വളരെ വേഗതയിൽ ഒരു ഓട്ടോറിക്ഷ  എത്തുകയായിരുന്നു. ചെറിയ റോഡിലെ വളവിൽ വളരെ വേ​ഗത്തിൽ എത്തുന്ന ഓട്ടോറിക്ഷ ഒരു വശത്തേയ്ക്ക് മറിയാൻ ആരംഭിക്കുകയാണ്.

പെട്ടെന്ന് തന്നെ ഈ സാധാരണക്കാരന്‍ ഒരു സൂപ്പര്‍ ഹീറോയെ പോലെ മറിഞ്ഞു വീഴാൻ ഒരുങ്ങുന്ന ഓട്ടോറിക്ഷയെ തന്‍റെ കൈകൊണ്ട് പിടിച്ച് നേരെയാക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ഇതോടെ ഓട്ടോ മറിയാതിരിക്കുകയും ഡ്രൈവര്‍ ജീവനോടെ രക്ഷപ്പെടുകയുമായിരുന്നു. സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

 

 


വാർത്തകൾ

Sign up for Newsletter



top