29
July 2021 - 1:16 pm IST

Download Our Mobile App

Flash News
Archives

Mollywood

dulquer

മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന അപ്പൂപ്പൻ; ചിത്രം പങ്കുവച്ച് ദുൽഖർ

Published:20 June 2021

ഗ്ലാസില്‍ എന്തോ കുടിച്ചുകൊണ്ട് അപ്പൂപ്പനു മുന്നില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിനെയും ചിത്രത്തില്‍ കാണാം. മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍.

ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം മനം കവരുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടിയും. ഗ്ലാസില്‍ എന്തോ കുടിച്ചുകൊണ്ട് അപ്പൂപ്പനു മുന്നില്‍ കസേരയില്‍ ഇരിക്കുന്ന കുഞ്ഞു മറിയത്തിനെയും ചിത്രത്തില്‍ കാണാം. മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍.

പേരക്കുട്ടിക്ക് ജന്മദിനാശംസകളുമായി മറിയത്തിന്‍റെ ചിത്രം മമ്മൂട്ടി അന്ന് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിരുന്നു. ശ്രീനാഥ് രാജേന്ദ്രന്‍റെ കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസിന്‍റെ സല്യൂട്ട് എന്നിവയാണ് മലയാളത്തില്‍ ദുല്‍ഖറിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഭീഷ്‍മ പര്‍വ്വമാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രം.


വാർത്തകൾ

Sign up for Newsletter



top