29
July 2021 - 3:42 pm IST

Download Our Mobile App

Flash News
Archives

National

mumbai

മഹാരാഷ്ട്രയിൽ ഒന്നിലധികം ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച കേസുകൾ കണ്ടെത്തി

Published:20 June 2021

കൊവിഡ് മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് വകഭേദം കരണമായേക്കാമെന്ന് വിദഗ്ദർ പറയുന്നു. ഒരേ സമയം എട്ടുലക്ഷം പേർ വരെ ചികിത്സയിൽ കഴിയാവുന്ന സാധ്യത ഉള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

മുംബൈ: മഹാരാഷ്ട്രയിൽ ഒന്നിലധികം ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച കേസുകൾ കണ്ടെത്തി. രത്നഗിരി,നവി മുംബൈ,പാൽഘർ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ ഏഴുപേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചതായി കണ്ടെത്തിയത്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡെൽറ്റ വകഭേദത്തിന് ജനതിക വ്യതിയാനം സംഭവിച്ച വൈറസിനെയാണ് ഡെൽറ്റ പ്ലസ് വകഭേദമെന്ന് വിളിക്കുന്നത്.

കൊവിഡ് മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് വകഭേദം കരണമായേക്കാമെന്ന് വിദഗ്ദർ പറയുന്നു. ഒരേ സമയം എട്ടുലക്ഷം പേർ വരെ ചികിത്സയിൽ കഴിയാവുന്ന സാധ്യത ഉള്ളതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. രോഗപ്രതിരോധ ശേഷിയിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിവുള്ള വൈറസാണിത്. അതിനാൽ വ്യാപനം രൂക്ഷമാകുമെന്നും വിലയിരുത്തൽ. 


വാർത്തകൾ

Sign up for Newsletter



top