29
July 2021 - 1:52 pm IST

Download Our Mobile App

Flash News
Archives

National

arrest

ബ്ലാക്ക് ഫംഗസ് മരുന്നുകൾ വ്യാജമായി നിർമിക്കുകയും വിൽക്കുകയും  ചെയ്ത ഏഴ് പേർ അറസ്റ്റിൽ 

Published:20 June 2021

പ്രമേഹം,ക്യാൻസർ,എച്ച്ഐവി തുടങ്ങി രോഗങ്ങൾ ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്.

ന്യൂഡൽഹി: ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപോസോമൽ ആംഫോടെറിസിൻ-ബി കുത്തിവെയ്പുകൾ വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത രണ്ട് ഡോക്റ്റർമാരടക്കം ഏഴ് പേരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിസാമുദീനിലുള്ള ഡോ.അൽതമാസ് ഹുസൈൻ എന്നയാളുടെ വീട്ടിൽ നിന്ന് 3,293 വ്യാജ കുത്തിവെയ്പുകളും കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.

ബ്ലാക്ക് ഫംഗസ് എന്നും അറിയപ്പെടുന്ന മ്യൂക്കോർമൈസോസിന് ചികിത്സയ്ക്ക് വേണ്ടിയാണ് ആംഫോടെറിസിൻ-ബി ഉപയോഗിക്കുക. പ്രമേഹം,ക്യാൻസർ,എച്ച്ഐവി തുടങ്ങി രോഗങ്ങൾ ബാധിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. കൊവിഡ് ഭേദമായവരിൽ ഈ രോഗം കൂടുതലായി കാണപെടുന്നു.


വാർത്തകൾ

Sign up for Newsletter



top