29
July 2021 - 2:27 pm IST

Download Our Mobile App

Flash News
Archives

National

narendra-modi

മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണം; പ്രധാനമന്ത്രി

Published:21 June 2021

മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം പറഞ്ഞു. മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യോ​ഗ​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ൽ ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന്യൂഡൽഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം പറഞ്ഞു. മ​ഹാ​മാ​രി മൂ​ലം ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും യോ​ഗ​യോ​ടു​ള്ള താ​ത്പ​ര്യ​ത്തി​ൽ ഒ​ട്ടും കു​റ​വു വ​ന്നി​ട്ടി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ൽ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഇ​ന്ന് ലോ​കം മു​ഴു​വ​ൻ കൊവി​ഡ് മ​ഹാ​മാ​രി​യ്ക്കെ​തി​രെ പോ​രാ​ടു​മ്പോ​ള്‍ യോ​ഗ ഒ​രു പ്ര​തീ​ക്ഷ​യു​ടെ കി​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചി​കി​ത്സ​യ്ക്കു പു​റ​മെ ശാ​രീ​രി​ക സൗ​ഖ്യ​ത്തി​നാ​ണ് ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര​വും മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു. സൗ​ഖ്യ​ത്തി​നാ​യി യോ​ഗ ഇ​താ​ണ് ഇ​ത്ത​വ​ണ​ത്തെ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന്‍റെ തീം. ​

ലോ​ക​ത്തെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും പ്ര​ദേ​ശ​ങ്ങ​ളും ജ​ന​ങ്ങ​ളും ആ​രോ​ഗ്യ​വാ​ന്മാ​രാ​യി​രി​ക്ക​ട്ടെ​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​ശം​സി​ച്ചു. ഡോ​ക്ട​ര്‍​മാ​ര്‍ പോ​ലും രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക്കി യോ​ഗ​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. യോ​ഗ ശ്വ​സ​ന​സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​താ​യി അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top