29
July 2021 - 3:17 pm IST

Download Our Mobile App

Flash News
Archives

Yoga

Yoga Day, Yoga Day Special, Yoga

ഉ​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന യോ​ഗ

Published:21 June 2021

# പ്ര​ത്യേ​ക ലേ​ഖ​ക​ൻ

2015 മു​​ത​​ല്‍, ലോ​​ക​​മെ​​മ്പാ​​ടും ആ​​രോ​​ഗ്യ​​ത്തി​​നാ​​യു​​ള്ള ബ​​ഹു​​ജ​​ന പ്ര​​സ്ഥാ​​ന​​മാ​​യി യോ​​ഗാ​​ദി​​നം മാ​​റി. കൊ​വി​ഡ് മ​​ഹാ​​മാ​​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ യോ​​ഗ​​യു​​ടെ ആ​​രോ​​ഗ്യ​​ഗു​​ണ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്
പൊ​​തു​​ജ​​ന​​ങ്ങ​​ളെ കൂ​​ടു​​ത​​ല്‍ ബോ​​ധ​​വാ​​ന്മാ​​രാ​​ക്കി​​യി​​ട്ടു​​ണ്ട്. കൊ​​വി​​ഡ് 19 രോ​​ഗി​​ക​​ളെ ചി​​കി​​ത്സി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ളി​ൽ പ​​ല ആ​​ശു​​പ​​ത്രി​​ക​​ളി​​ലും യോ​​ഗ പ​​രി​​ശീ​​ല​​ന​​ങ്ങ​​ള്‍ വി​​ജ​​യ​​ക​​ര​​മാ​​യി ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​മു​​ണ്ട്.

ലോ​കം കൊ​വി​ഡ് 19 നെ ​നേ​രി​ടു​ന്ന സ​മ​യ​ത്താ​ണ് ഏ​ഴാ​മ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ ദി​നം വ​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി ഡി​ജി​റ്റ​ല്‍ ഇ​ട​ത്തി​ല്‍ യോ​ഗ സം​ബ​ന്ധി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്നു. അ​ന്ത​ർ​ദേ​ശീ​യ യോ​ഗാ ദി​ന​ത്തി​ന്‍റെ പ്ര​ധാ​ന​വി​ഷ​യം "യോ​ഗ സൗ​ഖ്യ​ത്തി​ന്' എ​ന്ന​താ​ണ്. മ​ഹാ​മാ​രി കാ​ര​ണം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടും മ​ന്ത്രാ​ല​യം വി​വി​ധ ഏ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് യോ​ഗ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കി. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ മി​ഷ​നു​ക​ള്‍ അ​ത​ത് രാ​ജ്യ​ങ്ങ​ളി​ല്‍ വി​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. ആ​ഗോ​ള​ത​ല​ത്തി​ല്‍ 190 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ യോ​ഗാ ദി​നം ആ​ച​രി​ക്കും.

കൊ​വി​ഡ് 19 മ​ഹാ​മാ​രി ക​ണ​ക്കി​ലെ​ടു​ത്ത്, അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നം 2021 ന്‍റെ പ്ര​ധാ​ന ഭാ​ഗം അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും. എ​ല്ലാ ദൂ​ര​ദ​ര്‍ശ​ന്‍ ചാ​ന​ലു​ക​ളി​ലും രാ​വി​ലെ 6.30 ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ആ​യു​ഷ് സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ പ്ര​സം​ഗ​വും മൊ​റാ​ര്‍ജി ദേ​ശാ​യി നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് യോ​ഗ​യു​ടെ ത​ത്സ​മ​യ യോ​ഗാ പ്ര​ക​ട​ന​വും ഉ​ള്‍പ്പെ​ടും.

ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ ജൂ​ണ്‍ 21 ന് ​അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​നം ആ​യി അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നി​ലെ പ്ര​ധാ​ന ല​ക്ഷ്യം ആ​ഗോ​ള​ത​ല​ത്തി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ല്‍ യോ​ഗ​യു​ടെ സാ​ധ്യ​ത​ക​ൾ​ക്ക് അ​ടി​വ​ര​യി​ടു​ക എ​ന്ന​താ​യി​രു​ന്നു. 2014 ഡി​സം​ബ​റി​ലെ ഐ​ക്യ​രാ​ഷ്‌​ട്ര പൊ​തു​സ​ഭ​യു​ടെ ഐ​ഡി​വൈ പ്ര​മേ​യം ഏ​ക​ക​ണ്ഠ​മാ​യി പാ​സാ​ക്കി. 2015 മു​ത​ല്‍, ലോ​ക​മെ​മ്പാ​ടും ആ​രോ​ഗ്യ​ത്തി​നാ​യു​ള്ള ബ​ഹു​ജ​ന പ്ര​സ്ഥാ​ന​മാ​യി യോ​ഗാ​ദി​നം മാ​റി. മ​ഹാ​മാ​രി യോ​ഗ​യു​ടെ ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ബോ​ധ​വാ​ന്മാ​രാ​ക്കി​യി​ട്ടു​ണ്ട്. കൊ​വി​ഡ് 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ​ല ആ​ശു​പ​ത്രി​ക​ളി​ലും യോ​ഗ പ​രി​ശീ​ല​ന​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

മ​നു​ഷ്യ​നെ ശാ​രീ​രി​ക​വും മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ ഉ​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടു കൂ​ടി പ​ത​ഞ്ജ​ലി മ​ഹ​ർ​ഷി ര​ചി​ച്ച അ​ഷ്ടാം​ഗ​യോ​ഗ​യാ​ണ് യോ​ഗ​ശാ​സ്ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഗ്ര​ന്ഥം. 
തി​ര​ക്കും മ​ത്സ​ര​വും വ്യാ​കു​ല​ത​യും നി​റ​ഞ്ഞ ആ​ധു​നി​ക​കാ​ല​ത്ത്‌, മ​നു​ഷ്യ​ന്‍റെ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​ൻ യോ​ഗ​യ്‌​ക്കു​ള്ള ക​ഴി​വ്‌ അ​തു​ല്യ​മാ​ണ്‌. ആ​ധു​നി​ക​ചി​കി​ത്സാ സ​മ്പ്ര​ദാ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യോ​ഗ ഇ​ന്ന് ലോ​ക​മാ​കെ സ്വീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഋ​ഷി​മാ​ർ ദീ​ർ​ഘ​കാ​ല​ത്തെ ധ്യാ​ന,​ മ​ന​ന​ങ്ങ​ളാ​ൽ നേ​ടി​യെ​ടു​ത്ത വി​ജ്ഞാ​നം വാ​മൊ​ഴി​യി​ലൂ​ടെ ശി​ഷ്യ​പ​ര​മ്പ​ര​ക​ൾ​ക്കു പ​ക​ർ​ന്നു​കി​ട്ടി. ഈ ​വി​ജ്ഞാ​നം പി​ന്നീ​ട് താ​ളി​യോ​ല​ഗ്ര​ന്ഥ​ങ്ങ​ളി​ലൂ​ടെ വ​ര​മൊ​ഴി​യാ​യി മാ​റി. ത​ല​മു​റ​ക​ളാ​യി ഫ​ലം ക​ണ്ടു​വ​രു​ന്ന ചി​കി​ത്സാ​മാ​ർ​ഗ​മാ​ണി​ത്.

പ്രാ​പ​ഞ്ചി​ക സ​ത്യ​ത്തി​ൽ വ്യ​ക്തി​ഗ​ത ഉ​ണ്മ​യു​ടെ ല​യ​നം എ​ന്ന അ​ർ​ഥ​മാ​ണ് ‘യോ​ഗ’​യ്‌​ക്കു​ള്ള​ത്. 5,​000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഈ ​ഭാ​ര​തീ​യ വി​ജ്ഞാ​ന​ത്തെ ആ​ളു​ക​ൾ വ​ള​യു​ക​യും പി​രി​യു​ക​യും നി​വ​രു​ക​യും ചെ​യ്യു​ന്ന വെ​റു​മൊ​രു ശാ​രീ​രി​ക വ്യാ​യാ​മ മു​റ​യാ​യി കാ​ണ​രു​ത്. മ​നു​ഷ്യ മ​ന​സി​ന്‍റെ​യും ആ​ത്മാ​വി​ന്‍റെ​യും അ​ന​ന്ത സാ​ധ്യ​ത​ക​ൾ പു​റ​ത്തേ​ക്കു കൊ​ണ്ടു​വ​രു​ന്ന ഉ​ദാ​ത്ത​മാ​യ ഈ ​ശാ​സ്ത്ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​പ​രി​ത​ല സ്പ​ർ​ശി​ക​ളാ​യ ഘ​ട​ക​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ. 

ജ്ഞാ​ന​യോ​ഗം അ​ഥ​വാ ത​ത്വ​ജ്ഞാ​നം, ഭ​ക്തി​യോ​ഗം അ​ഥ​വാ ഭ​ക്തി​യു​ടെ ആ​ന​ന്ദം, ക​ർ​മ​യോ​ഗം അ​ഥ​വാ ആ​ന​ന്ദ​ക​ര​മാ​യ പ്ര​വൃ​ത്തി, രാ​ജ​യോ​ഗം അ​ഥ​വാ മ​നോ​നി​യ​ന്ത്ര​ണം എ​ന്നി​ങ്ങ​നെ ജീ​വി​ത​രീ​തി​യു​ടെ സ​ന്പൂ​ർ​ണ സ​ത്ത​യാ​ണ് യോ​ഗ​ശാ​സ്ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. രാ​ജ​യോ​ഗ​ത്തെ വീ​ണ്ടും എ​ട്ടാ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്നു. രാ​ജ​യോ​ഗ​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ് ഈ ​വ്യ​ത​സ്ത സ​മീ​പ​ന​ങ്ങ​ളു​ടെ സ​ന്തു​ല​ന​വും ഏ​കോ​പ​ന​വും സാ​ധ്യ​മാ​ക്കു​ന്ന യോ​ഗാ​സ​ന പ​രി​ശീ​ല​ന​ത്തി​ന്‍റെ സ്ഥാ​നം.
ശ്വ​സ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​വും നി​യ​ന്ത്ര​ണ​വു​മാ​ണ് പ്രാ​ണാ​യാ​മം. ശ​രി​യാ​യ ശ്വ​സ​ന പ്ര​ക്രി​യ​ക​ൾ പ​രി​ശീ​ലി​ക്കു​ന്ന​ത്, ര​ക്ത​ത്തി​ലേ​ക്കും, ത​ല​ച്ചോ​റി​ലേ​ക്കും പ്രാ​ണ​വാ​യു​വി​ന്‍റെ പ്ര​വാ​ഹം മെ​ച്ച​പ്പെ​ടു​ത്തു​ക​യും, ക്ര​മേ​ണ പ്രാ​ണ​ൻ അ​ഥ​വാ അ​തി​പ്ര​ധാ​ന​മാ​യ ജീ​വോ​ർ​ജ​ത്തെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു. പ്രാ​ണാ​യാ​മം യോ​ഗാ​സ​ന​ങ്ങ​ളോ​ടൊ​പ്പം ഒ​ത്തു​പോ​കു​ന്നു. ഈ ​ര​ണ്ട് യോ​ഗ​സി​ദ്ധാ​ന്ത​ങ്ങ​ളു​ടെ​യും ല​യ​നം, മ​ന​സി​ന്‍റെ​യും ശ​രീ​ര​ത്തി​ന്‍റെ​യും ഏ​റ്റ​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള ശു​ദ്ധീ​ക​ര​ണ​വും ആ​ത്മ നി​യ​ന്ത്ര​ണ​വു​മാ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top