29
July 2021 - 2:24 pm IST

Download Our Mobile App

Flash News
Archives

Kerala

death

തലസ്ഥാനത്ത് ദമ്പതികളും മകളും ജീവനൊടുക്കി; കടബാധ്യതയെന്ന് സൂചന

Published:21 June 2021

ഞാ​യ​റാ​ഴ്ച രാ​ത്രി ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: നന്തൻകോട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. നന്ദൻകോട് വാടകയ്ക്ക് താമസിക്കുന്ന മുണ്ടക്കയം സ്വദേശികളായ മ​നോ​ജ് കു​മാ​ര്‍, ഭാ​ര്യ രഞ്ജു (38), മ​ക​ള്‍ അ​മൃ​ത (16) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ബോ​ധ​ര​ഹി​ത​നാ​യി ക​ണ്ടെ​ത്തി​യ മ​നോ​ജി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ മ​രി​ച്ചി​രു​ന്നു.

അ​യ​ൽ​വാ​സി​ക​ൾ തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ മനോജിന്‍റെ ഭാ​ര്യ​യെയും മ​ക​ളെയും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചാ​ല​യി​ൽ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നാ​യ മ​നോ​ജി​ന് സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് സു​ഹ്യ​ത്തു​ക്ക​ൾ പ​റ​യു​ന്നു. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾ

Sign up for Newsletter



top