29
July 2021 - 3:23 pm IST

Download Our Mobile App

Flash News
Archives

Kerala

വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയിൽ

Published:21 June 2021

വെള്ളിയാഴ്ച ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്

മലപ്പുറം: കുറ്റിപ്പുറത്ത് വൃദ്ധയെ തലക്കടിച്ച് കൊന്ന പ്രതി പിടിയില്‍. അയല്‍വാസിയായ മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കല്ല്, പ്രതിയുടെ ചെരുപ്പ്, ബൈക്ക് എന്നിവ കണ്ടെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യെ വീടിന്റെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച  ഇവരെ കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ വീട്ടില്‍ വന്നുനോക്കിയപ്പോഴാണ് വരാന്തയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ വരെ മതാവിനോടൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. മാതാവ് മരണപ്പെട്ടതോടെ ഒറ്റയ്ക്ക് താമസിച്ച് വരുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top