29
July 2021 - 1:59 pm IST

Download Our Mobile App

Flash News
Archives

Kollywood

vijay

ദളപതി 65 ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന് 6 മണിക്ക്

Published:21 June 2021

നെല്‍സണ്‍    ദിലീപ്  കുമാര്‍  ആണ്   ചിത്രം  സംവിധാനം  ചെയ്യുന്നത്.  ചിത്രത്തിന്‍റെ    നിര്‍മ്മാതാക്കളായ   സണ്‍പിക്ചേജ്സ്   ഇന്നലെ   ട്വിറ്ററിലൂടെയാണ്   ഇക്കാര്യം   അറിയിച്ചത്.  ചിത്രത്തിന്‍റെ  ആദ്യ   ഷെഡ്യൂള്‍   ചിത്രീകരിച്ചത്   ജോര്‍ജിയയില്‍   വച്ചായിരുന്നു.

വിജയ്   നായകനാകുന്ന    65   മത്   ചിത്രത്തിന്‍റെ   ഫസ്റ്റ്  ലുക്ക്  പോസ്റ്റര്‍   ഇന്ന്  വൈകുന്നേരം   6   മണിക്ക്   പുറത്തിറക്കും.  നെല്‍സണ്‍    ദിലീപ്  കുമാര്‍  ആണ്   ചിത്രം  സംവിധാനം  ചെയ്യുന്നത്.  ചിത്രത്തിന്‍റെ    നിര്‍മ്മാതാക്കളായ   സണ്‍പിക്ചേജ്സ്   ഇന്നലെ   ട്വിറ്ററിലൂടെയാണ്   ഇക്കാര്യം   അറിയിച്ചത്.  ചിത്രത്തിന്‍റെ  ആദ്യ   ഷെഡ്യൂള്‍   ചിത്രീകരിച്ചത്   ജോര്‍ജിയയില്‍   വച്ചായിരുന്നു. അനിരുദ്   ആണ്    സംഗീതം  നിര്‍വഹിക്കുന്നത്. പൂജ  ഹെഡ്ജ്, യോഗി  ബാബു, ഷൈന്‍  ടോം   ചാക്കോ, ഗണേഷ്, അപര്‍ണ്ണാ  ദാസ് തുടങ്ങിയവരാണ്    ചിത്രത്തിലെ  പ്രധാന  താരങ്ങള്‍.

അതേസമയം  വിജയുടെ കഴിഞ്ഞ ചിത്രമായ    മാസ്റ്റര്‍ ഗംഭീര കളക്ഷനായിരുന്നു   നേടിയത്. റിലീസ്സായി   17 മത്തെ    ദിവസമാണ്    ആമസോണ്‍   പ്രൈം  വഴി   മാസ്റ്റര്‍  റിലീസ്  ചെയ്തത്.  ആദ്യ രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം മാസ്റ്റര്‍ ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് 186 കോടിയാണ്.നെറ്റ് 158 കോടിയും. വിദേശ മാര്‍ക്കറ്റുകളിലെ ഗ്രോസ് 45 കോടി. ആകെ ഗ്രോസ് കളക്ഷന്‍ 231 കോടി.ആദ്യ ആജ്ചയില്‍  തമിഴ്നാട്ടില്‍ നിന്നുമാത്രം 96.70 കോടിയാണ്   മാസ്റ്റര്‍   നേടിയത്.

അതേസമയം പാ. രഞ്ജിത്  സംവിധാനം  ചെയ്യുന്ന    ചിത്രത്തില്‍  വിജയ്   ഒരു   സൂപ്പര്‍  ഹീറോയുടെ  വേഷത്തില്‍  എത്തുന്നു  എന്നും  അഭ്യൂഹങ്ങള്‍  ഉണ്ട്. ചിത്രത്തിന്‍റെ  കഥ    വിജയ്ക്ക്   വളരെയധികം   ഇഷ്ട്ടപ്പെട്ടു  എന്നാണ്  പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍. ആര്യ  നായകനാകുന്ന    'സര്‍പ്പട്ട  പരമ്പരൈ'  എന്ന   ചിത്രമാണ്    പാ.രഞ്ജിത്തിന്‍റെ   സംവിധാനത്തില്‍  ഉടന്‍  പുറത്തിറങ്ങുന്ന   ചിത്രം.  


വാർത്തകൾ

Sign up for Newsletter



top