29
July 2021 - 2:49 pm IST

Download Our Mobile App

Flash News
Archives

Mollywood

trailer

ദുരൂഹത നിറഞ്ഞ് കോൾഡ് കേസ് ട്രെയ്‌ലർ

Published:21 June 2021

ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇരുവരും.

പൃഥ്വിരാജ് പൊലീസ് വേഷത്തിൽ എത്തുന്ന കോൾഡ് കേസിന്‍റെ ട്രെയിലർ പുറത്ത്. ഹൊറർ ഇൻവസ്റ്റി​ഗേറ്റീവായാണ് ചിത്രം എത്തുന്നത്. ദുരൂഹമായൊരു കൊലപാതകവും തുടർന്നുണ്ടാകുന്ന അമാനുഷിക സംഭവങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം. ഛായാ​ഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി ബാലനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരത്തെ സമർഥനായ പൊലീസ് ഉദ്യോഗസ്ഥൻ എസിപി സത്യജിത്തിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ഇൻവസ്റ്റി​ഗേറ്റീവ് ജേണലിസ്റ്റ് മേധാ പത്മജയുടെ റോളിലാണ് അതിഥി എത്തുന്നത്. ക്രൂരമായ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഇറങ്ങിപ്പുറപ്പെടുകയാണ് ഇരുവരും. എന്നാൽ അതിനിടെ അമാനുഷിക ശക്തികളുടെ സാന്നിധ്യം അനുഭവപ്പെടും. ദുരൂഹത നിറഞ്ഞു നിൽക്കുന്ന ട്രെയിലർ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീനാഥ് വി നാഥ് രചന നിർഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണുമാണ്.

സംഗീതം പ്രശാന്ത് അലക്സ്. കലാസംവിധാനം അജയൻ ചാലിശ്ശേരി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാൻ ജെ സ്റ്റുഡിയോസിന്‍റെയും ബാനറുകളിൽ ആന്‍റോ ജോസഫ്, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമാണം. ഈ മാസം 30ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 


വാർത്തകൾ

Sign up for Newsletter



top