29
July 2021 - 2:12 pm IST

Download Our Mobile App

Flash News
Archives

Mollywood

manju-mammootty

ഹോളിവുഡ് സ്റ്റൈലിൽ മഞ്ജു വാര്യർ; ഫാദർ ബെനഡിക്റ്റിനെ ഓർമ വരുന്നെന്ന് ആരാധകർ

Published:21 June 2021

താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബി യുവർ ഓൺ വണ്ടർ വുമൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താരത്തിന്‍റെ മേക്കോവറും ലുക്കുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മഞ്ജുവിന്‍റെ ഹോളിവുഡ് ലുക്കിലുള്ള ഫോട്ടൊഷൂട്ടാണ്. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ബി യുവർ ഓൺ വണ്ടർ വുമൺ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് മഞ്ജുവിന്‍റെ ഈ ചിത്രവും വൈറലായത്.

ആരാധകരും മറ്റും താരങ്ങളുമെല്ലാം ചിത്രത്തിന് കമന്‍റുമായെത്തിയിട്ടുണ്ട്. എന്നാൽ ചിത്രം കാണുമ്പോൾ ആദ്യം പ്രീസ്റ്റിലെ മമ്മൂട്ടിയുടെ ലുക്കാണ് ഓർമ വരുന്നതെന്നാണ് ആരാധകർ പറയുന്നത്. ദിവസങ്ങൾക്ക് മുൻപ് മഞ്ജുവിന്‍റെ മറ്റൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വായന ദിനത്തോട് അനുബന്ധിച്ച് നടി പങ്കുവെച്ച ചിത്രമായിരുന്നു അത്. 


വാർത്തകൾ

Sign up for Newsletter



top