29
July 2021 - 2:04 pm IST

Download Our Mobile App

Flash News
Archives

Market

Kallumakkaya, Business News

ക​ല്ലു​മ്മ​ക്കാ​യ പദ്ധതി; നേ​ട്ടം കൊ​യ്യാനൊരുങ്ങികാ​സ​ർ​ഗോ​ഡ്

Published:22 June 2021

കാ​യ​ലി​ൽ മു​ള​യും റോ​പ്പു​മാ​യി സ്റ്റേ​ജ് കെ​ട്ടി ഏ​ഷ്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ല്ലു​മ്മ​ക്കാ​യ ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ചെ​യ്ത് വി​ജ​യം നേ​ടി​യ ഖ്യാ​തി ജി​ല്ല​യ്ക്കു​ണ്ട്.

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ വ്യ​വ​സാ​യ പ്ര​തീ​ക്ഷ ന​ൽ​കി ക​ല്ലു​മ്മ​ക്കാ​യ പ​ദ്ധ​തി. 100 ഇ​ന പ​ദ്ധ​തി​യി​ലാ​ണ് ക​വ്വാ​യി കാ​യ​ലി​ലെ ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. കാ​യ​ലി​ൽ മു​ള​യും റോ​പ്പു​മാ​യി സ്റ്റേ​ജ് കെ​ട്ടി ഏ​ഷ്യ​യി​ൽ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ല്ലു​മ്മ​ക്കാ​യ ശാ​സ്ത്രീ​യ​മാ​യി കൃ​ഷി ചെ​യ്ത് വി​ജ​യം നേ​ടി​യ ഖ്യാ​തി ജി​ല്ല​യ്ക്കു​ണ്ട്. ഈ ​കൃ​ഷി​രീ​തി മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന​താ​ണ് മ​ന്ത്രി അ​വ​ത​രി​പ്പി​ച്ച പ​ദ്ധ​തി. 

മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് നേ​ട്ട​മാ​ണി​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ, പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ൾ, കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ  നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ്വാ​യി കാ​യ​ലി​ൽ ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി ഇ​റ​ക്കു​ന്ന​ത്. ജി​ല്ല​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യാ​യ  വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന, ചെ​റു​വ​ത്തൂ​ർ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​യി ഈ ​കൃ​ഷി​രീ​തി മാ​റി​യി​രു​ന്നു. പ​ക്ഷേ, ഇ​ട​ക്കാ​ല​ത്ത് ക്ഷീ​ണം നേ​രി​ട്ടു. ഉ​ത്പ​ന്ന​ത്തി​നു നി​ശ്ചി​ത വി​ല ല​ഭ്യ​മ​ല്ലാ​ത്ത​തും വി​ത്തി​നു ഓ​രോ വ​ർ​ഷ​വും വ​ലി​യ തോ​തി​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​ണ് കൃ​ഷി​ക്കും കൃ​ഷി​ക്കാ​ർ​ക്കും ക്ഷീ​ണ​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഇ​ട​ത്ത​ട്ടു​കാ​രു​ടെ ചൂ​ഷ​ണം ഈ ​രം​ഗ​ത്തു​ണ്ട്. ഓ​രോ സീ​സ​ണി​ലും 20000ത്തി​ല​ധി​കം ട​ൺ ക​ല്ലു​മ്മ​ക്കാ​യാ​ണ് ക​വ്വാ​യി കാ​യ​ലി​ൽ നി​ന്നു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്, മം​ഗ​ളൂ​രു, ത​ല​ശേ​രി മേ​ഖ​ല​യി​ൽ നി​ന്നു വി​ത്തു​കൊ​ണ്ടു വ​ന്നാ​ണ് വി​ള​യി​റ​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​ൽ പ​ല​പ്പോ​ഴും കൃ​ഷി വ​ൻ ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ന്നു​ണ്ട്.

ഇ​തു​മൂ​ലം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ​യെ​ടു​ത്ത് കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ടു​ന്ന സ്ഥി​തി​യു​മു​ണ്ട്.  ജി​ല്ല​യി​ൽ മ​റ്റു കാ​യ​ലു​ക​ളി​ലേ​ക്കു കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം, പൊ​തു​സേ​വ​ന കേ​ന്ദ്രം, ധ​ന സ​ഹാ​യം, ബാ​ങ്ക് വാ​യ്പ, 40 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി തു​ട​ങ്ങി​യ​വ​യാ​ണ് കൃ​ഷി​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു വ്യ​വ​സാ​യ വ​കു​പ്പ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top