29
July 2021 - 2:43 pm IST

Download Our Mobile App

Flash News
Archives

National

gowda

സ്വകാര്യ കമ്പനിക്ക് എതിരെ പരാമർശം; മുൻ പ്രധാനമന്ത്രി എച്ച്ഡി ഗൗഡ രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Published:22 June 2021

കന്നഡ വാർത്ത ചാനലിൽ അഭിമുഖത്തിനിടെ നടത്തിയ പരാമർശമാണ് കേസിന് ആധാരം. നന്ദി ഇൻഫ്രാസ്ട്രക്ച്ചർ എന്റർപ്രൈസ് എന്ന കമ്പനിക്ക് എതിരെയാണ് മുൻ പ്രധാനമന്ത്രിയുടെ പരാമർശം.

ബാംഗ്ലൂർ: ടെലിവിഷൻ അഭിമുഖത്തിനിടെ സ്വകാര്യ കമ്പനിക്ക് എതിരെ നടത്തിയ പരാമർശത്തിന് മുൻ പ്രധാനമന്ത്രി എച്ച്ഡി ഗൗഡ രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ഗൗഡയുടെ പരാമർശം അപകീർത്തികരമെന്ന് സിറ്റി സിവിൽ ജഡ്ജി മല്ലനഗൗഡ വിധിച്ചു. കന്നഡ വാർത്ത ചാനലിൽ അഭിമുഖത്തിനിടെ നടത്തിയ പരാമർശമാണ് കേസിന് ആധാരം. നന്ദി ഇൻഫ്രാസ്ട്രക്ച്ചർ എന്റർപ്രൈസ് എന്ന കമ്പനിക്ക് എതിരെയാണ് മുൻ പ്രധാനമന്ത്രിയുടെ പരാമർശം.

ബിദർ സൗത്തിലെ മുൻ എംഎൽഎ കൂടിയായ മാനേജിങ് ഡയറക്ടർ അശോക് ഖേനി ഇതിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനി നടപ്പാക്കുന്ന പദ്ധതി കൊള്ളയാണ് എന്നായിരുന്നു പരാമർശം. പദ്ധതി കർണാടക ഹൈക്കോടതിയും സുപ്രീം കോടതിയും അംഗീകരിച്ചതാണെന്ന് സിവിൽ ജഡ്ജി ചൂണ്ടിക്കാട്ടി. 


വാർത്തകൾ

Sign up for Newsletter



top