29
July 2021 - 2:23 pm IST

Download Our Mobile App

Flash News
Archives

National

medicine

കൊവിഡിനെതിരെ കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്

Published:22 June 2021

ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനാണ് ഇത്. രാജ്യത്ത് ഉടനീളം 25,800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

ന്യൂഡൽഹി: കൊവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ വിദ്ഗദ സമിതി അംഗീകരിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണ ഫലത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. ഹൈദരാബാദിലെ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിനാണ് ഇത്. രാജ്യത്ത് ഉടനീളം 25,800 പേരിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്.

കഴിഞ്ഞ മാർച്ചിൽ പുറത്ത് വിട്ട മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഇടക്കാല വിശകലനത്തിൽ കൊവാക്‌സിൻ 81 ശതമാനം ഫലപ്രദമെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ രാജ്യത്ത് കൊവാക്‌സിന് അടിയന്തര ഉപയോഗത്തിന് കേന്ദ്രം അനുമതി നൽകിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top