29
July 2021 - 2:12 pm IST

Download Our Mobile App

Flash News
Archives

Kerala

chief

സ്ത്രീധന പീഡന മരണങ്ങൾ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published:22 June 2021

സ്ത്രീ,പുരുഷ ഭേദമന്യേ സ്ത്രീധനത്തിനെതിരെ രംഗത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം സാമൂഹിക വിപത്താണ്. ഗാർഹിക പീഡനത്തിൽ പഴുതടച്ച് നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 


തിരുവനന്തപുരം: സ്ത്രീധന പീഡന മരണങ്ങൾ ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കും. അപരാജിത വെബ്സൈറ്റ് വഴി പരാതി നൽകാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പീഡനം പലയിടത്തും നടക്കുന്നുണ്ട്. അത്തരമൊരു നാടായി കേരളം മാറുക എന്നത് സംസ്കാരത്തിന് തന്നെ കളങ്കമാണ്.

സ്ത്രീ,പുരുഷ ഭേദമന്യേ സ്ത്രീധനത്തിനെതിരെ രംഗത്ത് എത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനം സാമൂഹിക വിപത്താണ്. ഗാർഹിക പീഡനത്തിൽ പഴുതടച്ച് നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന പരാതികൾ പരിഹരിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. എസ്​.പി ആർ.നിശാന്തിനിയായിരിക്കും ഇതിന്‍റെ സ്​റ്റേറ്റ്​ നോഡൽ ഓഫീസർ.

അതേ സമയം ബ്രണ്ണൻ കോളേജ് വിവാദത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇതിന് മുൻപും പല വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പല നീക്കങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതൊന്നും തന്നെ പ്രത്യേകിച്ച് ബാധിക്കുന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top