29
July 2021 - 2:30 pm IST

Download Our Mobile App

Flash News
Archives

Mollywood

shane

നമ്മുടെ പാഠ്യ സിലബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രക്രമിച്ചിരിക്കുന്നു: ഷെയിൻ നിഗം

Published:23 June 2021

ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്.

ഉറച്ച നിലപാടുകളോടെ  എല്ലാം പുറം ലോകത്തോട് വിളിച്ചുപറയാനുള്ള  ഇശ്ചാ ശക്തി കാണിക്കുയാണ് വേണ്ടതെന്നു ഷെയിൻ നിഗം. സ്ത്രീധന പീഡനവുമായി  ബന്ധപെട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആത്മഹത്യകളിൽ പ്രതികരിക്കുകയായിരുന്നു താരം. 

ഷെയിൻ നിഗം ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ : 

കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ "തോൾ"ക്കുകയല്ലെ സത്യത്തിൽ? 

നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top