29
July 2021 - 1:43 pm IST

Download Our Mobile App

Flash News
Archives

National

mumbai

ഡെൽറ്റ വകഭേദം കൂടുതൽ പേരിൽ കണ്ടെത്തിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചേക്കും 

Published:24 June 2021

നിലവിൽ ഏഴ് ജില്ലകളിൽ നിന്നായി 21 ഡെൽറ്റ പ്ലസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒട്ടാകെ ഏകീകൃത നിയന്ത്രണങ്ങൾ വീണ്ടും കൊണ്ട് വരുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്.

മുംബൈ: കൊവിഡിൻറെ ഡെൽറ്റ വകഭേദം കൂടുതൽ പേരിൽ കണ്ടെത്തിയ സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഏഴ് ജില്ലകളിൽ നിന്നായി 21 ഡെൽറ്റ പ്ലസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒട്ടാകെ ഏകീകൃത നിയന്ത്രണങ്ങൾ വീണ്ടും കൊണ്ട് വരുന്ന കാര്യമാണ് സർക്കാർ ആലോചിക്കുന്നത്.

കഴിഞ്ഞ ദിവസം ഡെൽറ്റ പ്ലസിനെ ആശങ്കപ്പെടുത്തുന്ന കൊവിഡ് വകഭേദമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ രാജ്യത്ത് 40 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. കൊവിഡ് മൂന്നാം തരംഗം ഏറ്റവും രൂക്ഷമാകുക ഡെൽറ്റ വകഭേദം മൂലമാണെന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്. കുട്ടികളെ മൂന്നാം തരംഗം കൂടുതലായി ബാധിക്കുമെന്നും റിപോർട്ടുകൾ.


വാർത്തകൾ

Sign up for Newsletter



top