29
July 2021 - 1:45 pm IST

Download Our Mobile App

Flash News
Archives

National

test

ഡെൽറ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് തെളിവുകൾ ഇല്ലെന്ന് ഡോ.അനുരാഗ് അഗർവാൾ

Published:24 June 2021

ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എന്നാൽ അത് ഒരു ശതമാനത്തിൽ താഴെയായിരുന്നു. കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഡെൽറ്റ പ്ലസ് വകഭേദം കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്നതിന് തെളിവുകൾ ഇല്ലെന്ന് രാജ്യത്തെ പ്രമുഖ ഡോക്റ്റർമാരിൽ ഒരാളും ജീനോം സ്വീക്വെന്സിങ് രംഗത്തെ പ്രമുഖനുമായ ഡോ.അനുരാഗ് അഗർവാൾ. ഏപ്രിൽ,മെയ് മാസങ്ങളിൽ മഹാരാഷ്ട്രയിൽ നിന്നും ശേഖരിച്ച് 3500 സാമ്പിളുകൾ ജൂണിൽ ജീനോം സ്വീക്വെന്സിങ് നടത്തിയിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ ഡോ. അനുരാഗ് പറഞ്ഞു.

ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എന്നാൽ അത് ഒരു ശതമാനത്തിൽ താഴെയായിരുന്നു. കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഡെൽറ്റയുടെ  സാന്നിധ്യം ഉള്ള സ്ഥലങ്ങളിൽ കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡെൽറ്റയേക്കാൾ മാരകമാണ് ഡെൽറ്റ പ്ലസ്. എന്നാൽ ഗുരുതരമായ മൂന്നാം തരംഗത്തിന് ഇത് കാരണമാകുമെന്നതിന് തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top