29
July 2021 - 1:33 pm IST

Download Our Mobile App

Flash News
Archives

Kerala

ima

ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള കൈയേറ്റം; കുറ്റക്കാർക്ക് എതിരെ നടപടി വൈകിയാൽ  കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഐഎംഎ 

Published:24 June 2021

ഐഎംഎ പ്രസിഡന്റ് ഡോ.പി ടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള കൈയേറ്റത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വൈകിയാൽ സ്വകാര്യ,സർക്കാർ ആശുപത്രികളിലെ ഒ.പി ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്റ്ററെ മർദ്ദിച്ച് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതിനിടയാണ് ഐഎംഎ നിലപാട് കടുപ്പിച്ചത്.

ഐഎംഎ പ്രസിഡന്റ് ഡോ.പി ടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.പി ടി സക്കറിയ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top