29
July 2021 - 1:30 pm IST

Download Our Mobile App

Flash News
Archives

Crime

കുന്ദ്രയ്‌ക്കെതിരെ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 70 വീഡിയോകള്‍

Published:22 July 2021

അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കുന്ദ്രയുടെ ആപ് ആണ് ഹോട്ട് ഷോട്ട്. അശ്ലീല ചിത്രങ്ങള്‍ക്കായി പുതിയൊരു ആപ് ഇറക്കാനാണു 'പ്ലാന്‍ ബി' യില്‍ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. വിവാദ ദൃശ്യങ്ങളെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ ആപ്പും ഹോട്‌ഷോട്‌സിനെ വിലക്കിയിരുന്നു. 

മുംബൈ: അശ്ലീല വീഡിയോകളുടെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ് കുന്ദ്ര ബിസിനസ് നിന്നു പോകാതിരിക്കാന്‍ ബദല്‍ സംവിധാനവും ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് . ഡിജിറ്റല്‍ തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. കുന്ദ്രയുടെ തന്നെ വാട്‌സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ആയിരുന്നു ഇക്കാര്യം പുറത്തു വന്നിരിക്കുന്നത്. അശ്ലീല ആപ്പായ 'ഹോട്ട്‌ഷോട്ട്‌സി'നെ ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകള്‍ വിലക്കിയാല്‍ മറ്റൊരു ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ തുടങ്ങാനുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്.

അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള കുന്ദ്രയുടെ ആപ് ആണ് ഹോട്ട് ഷോട്ട്. അശ്ലീല ചിത്രങ്ങള്‍ക്കായി പുതിയൊരു ആപ് ഇറക്കാനാണു 'പ്ലാന്‍ ബി' യില്‍ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. വിവാദ ദൃശ്യങ്ങളെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്റ്റോറും ആപ്പിള്‍ ആപ്പും ഹോട്‌ഷോട്‌സിനെ വിലക്കിയിരുന്നു. 
കെന്റിന്‍ കമ്ബനിയുടെ ഉടമ കുന്ദ്രയുടെ സഹോദരി ഭര്‍ത്താവ് ആണെന്നാണു പൊലീസ് പറയുന്നത്. സെര്‍വറിലെ ദൃശ്യങ്ങള്‍ കുന്ദ്ര യുകെ കമ്ബനിയായ കിന്റിന്‍ വഴി അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്നാണു പൊലീസ് അന്വേഷിക്കുന്നത്. പോണ്‍ ബിസിനസില്‍ രണ്ടു വര്‍ഷമായി കുന്ദ്ര ഉണ്ടെന്നുള്ളതാണ് പിടിhfകണ്ടെത്തല്‍. ഇതേ തുടര്‍ന്ന് കുന്ദ്രയുടെ കരാര്‍ രേഖകളും ഇ മെയിലുകളും വാട്‌സ്ആപ്പ് ചാറ്റുകളുമെല്ലാം പൊലീസ് പരിശോധന നടത്തി. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചെന്നും ആപ് വഴി പ്രചരിപ്പിച്ചെന്നുമാണു രാജ് കുന്ദ്രയ്ക്ക് എതിരേ കേസ്.

ജൂലൈ 23 വരെ കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അറസ്റ്റിനു പിറകേ കുന്ദ്രയുടെ വീട് പൊലീസ് റെയ്ഡ് ചെയ്തിരുന്നു. സെര്‍വറും 70 വിഡിയോകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കുന്ദ്രയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് ഉമേഷ് കാമത്തിന്റെ നേതൃത്വത്തിലാണ് ഈ വിഡിയോകള്‍ ചിത്രീകരിച്ചത്. പോണ്‍ ആപ് കേസുമായി ബന്ധപ്പെട്ട് 7.5 കോടിയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വിവരങ്ങള്‍ കൈമാറാനും അന്വേഷണത്തോടു സഹകരിക്കാനും വിവിധ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സെര്‍വര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.


വാർത്തകൾ

Sign up for Newsletter



top