29
July 2021 - 3:21 pm IST

Download Our Mobile App

Flash News
Archives

Kerala

കുട്ടികളെ അനാശാസ്യത്തിലേക്ക് ക്ഷണിക്കുന്നു; ക്ലബ് ഹൗസിനെതിരെ ബാലാവകാശ കമ്മീഷന്‍

Published:22 July 2021

ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്ന ആളുകള്‍ പ്ലാറ്റ്ഫോമിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു

കൊച്ചി:ക്ലബ്ബ് ഹൗസിന് മുന്നറിയിപ്പുമായി ബാലാവകാശ കമ്മീഷന്‍. ക്ലബ്ബ് ഹൗസിലെ ചര്‍ച്ചകളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.ക്ലബ്ബ് ഹൗസില്‍ കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതായുള്ള പരാതിയിലാണ് നടപടി.

ക്ലബ്ബ് ഹൗസ് പ്ലാറ്റ്ഫോമുകളില്‍ തുടര്‍ച്ചയായ സൈബര്‍ പട്രോളിംഗ് നടത്തണമെന്നും നിര്‍ദ്ദേശമുണ്ട്. 18 വയസില്‍ താഴെയുള്ളവര്‍ ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുറക്കുന്നില്ലെന്ന് ഉറപ്പാക്കണം.വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐടി സെക്രട്ടറി, ഡിജിപി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

. ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്ന ആളുകള്‍ പ്ലാറ്റ്ഫോമിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.ഇതിന് പിന്നാലെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കുകയും ചെയ്തത്.


വാർത്തകൾ

Sign up for Newsletter



top