"ഫെഡറലിസം രാജ്യത്തിന്റെ നിലനിൽപിന് അടിസ്ഥാന ഘടകം'; തിരുവനന്തപുരത്ത് ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published:23 November 2021
അമേരിക്കൻ ഗായകൻ നിക് ജോനാസും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും തമ്മിൽ വേർപിരിയുന്നുവെന്ന് അഭ്യൂഹം. സമൂഹമാധ്യമങ്ങളിൽ നിന്നും പ്രിയങ്ക നിക്കിന്റെ പേര് മാറ്റിയതോടെയാണ് ഇത്തരത്തിലുള്ള പ്രചാരണം വ്യാപകമായത്.
പ്രിയങ്ക തന്റെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും നിക്കിന്റെ കുടുംബപേരായ ജോനസ് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് കാരണം. എന്നാൽ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് പ്രിയങ്കയോട് അടുത്ത വൃത്തങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ നിക്ക് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വർക്കൗട്ട് വീഡിയോയ്ക്ക് പ്രിയങ്ക നൽകിയ കമന്റും ഈ ആരോപണങ്ങളെ തള്ളിക്കളയുന്നതാണ്. വിഷയത്തിൽ മറുപടിയുമായി പ്രിയങ്കയുടെ അമ്മ മധു ചോപ്ര രംഗത്തെത്തി.
ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും മധു ചോപ്ര പറഞ്ഞു. വേർപിരിയലിനെക്കുറിച്ചുള്ള ചർച്ചകളോട് നിക്കും പ്രിയങ്കയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിക് ജൊനാസും പ്രിയങ്ക ചോപ്രയും വേര്‍പിരിയുന്നുവെന്ന തരത്തിൽ മുൻപ് വാര്‍ത്തകൾ പുറത്തുവന്നിരുന്നു. 2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക്കും പ്രിയങ്കയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബർ 1ന് വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്.