Published:16 December 2021
കേക്കില്ലാത്ത ആഘോഷമില്ല മലയാളിക്ക്. കല്യാണത്തിനും പിറന്നാളിനും എന്ന് തുടങ്ങി എല്ലാ ആഘോഷത്തിനും ഇന്ന് മലയാളിക്ക് കേക്ക് നിർബന്ധമാ. ക്രിസ്തുമസിനും ന്യൂ ഇയറിനും പിന്നെ പറയണോ... എന്നാൽ ഇങ്ങനെ ആഘോഷ ദിവസങ്ങളിൽ പുറത്ത് നിന്ന് കേക്ക് വാങ്ങിയാൽ നമ്മുടെ പോക്കറ്റ് കാലിയാകും. പിന്നെ പുറത്ത് നിന്നും കേക്ക് വാങ്ങി മടുത്തവരും കാണും ഇവർക്കായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന കിടിലൻ വനില സ്പോഞ്ച് കേക്ക് റെസിപീ ഇതാ...
വേണ്ട ചേരുവകൾ
മൈദ- ഒരു കപ്പ്
ബേക്കിംഗ് പൗഡർ- ഒരു ടീസ്പൂൺ
നാല് മുട്ട
ഒരു കപ്പ്- പൊടിച്ച പഞ്ചസാര
ഓയിൽ- രണ്ട് ടേബിൾ സ്പൂൺ
പാൽ- കാൽ കപ്പ്
ഉപ്പ്- ഒരു നുള്ള്
വാനില എസൻസ്- ഒരു ടീസ്പൂൺ
ഉണ്ടാക്കുന്ന വിധം
മൈദയും ബേക്കിംഗ് പൗഡറും മൂന്ന് മുതൽ നാല് തവണ വരെ നന്നായി ഇടഞ്ഞ് അരിച്ചു വെക്കുക. എന്നിട്ട് മുട്ട വെള്ള നന്നായി പതപ്പിച്ച് പൊടിച്ച പഞ്ചസാര അൽപാൽപമായി ഇട്ട് നന്നായിട്ട് പൊങ്ങുന്നത് വരെ ബീറ്റ് ചെയ്യുക. മുട്ടയുടെ മഞ്ഞ വാനില എസൻസ് ചേർത്ത് ക്രീമി പരുവം ആവുന്നത് വരെ ബീറ്റ് ചെയ്യുക. ഇത് മുട്ട വെള്ളയിലേക്ക് ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. നന്നായി പൊങ്ങി വന്നാൽ ഓയിൽ കൂടി ചേർത്ത് 5 സെക്കൻഡ് ബീറ്റ് ചെയ്യുക.അതിലേക്ക് മൈദ മിശ്രിതവും പാലും അല്പാല്പമായി ഇടവിട്ട് ചേർത്ത് കൊടുത്ത് ബാറ്റർ തയ്യാറാക്കുക. ബട്ടർ പേപ്പർ തൂവിയ ഒരു പാത്രത്തിൽ ബാറ്റർ ഒഴിച്ച് 10 മിനിറ്റ് പ്രീഹീറ്റ് ചെയ്ത അടുപ്പിൽ വച്ച് ലോ ഫ്ലാമിൽ കേക്ക് വേവിച്ചെടുക്കുക. വനില സ്പോഞ്ച് കേക്ക് റെഡി