Published:18 December 2021
ബോഡി ഫിറ്റനസ് എന്നതിന് പ്രതൃക പ്രാധാനൃം കൊടുക്കുന്നവരാണ് നമ്മൾ മലയാളികൾ. ശരീരഭാരം കുറയ്ക്കുക എന്നത് മിക്ക ആളുകളുടെ മുൻഗണനയാണ്. ഫിറ്റനസ് എന്നത് ഒരാളുടെ മൊത്തതിലുള്ള വൃക്തിത്വത്തെ തന്നെ മാറ്റിമറയ്കികുന്നു.
എന്നാൽ ഇക്കാലത്ത് ശരീരഭാരം കുറയ്കുന്നതിന് നിരവധി മാർഗങ്ങളും ടുപ്പുകളുമാണ് ഇന്റർനെറ്റിൽ വൃാപകമായി ലഭിക്കുന്നത്. അവയെല്ലാം എല്ലാവരിലും എല്ലായ്പ്പോഴും പ്രായോഗികമാകണമെന്നില്ല. എന്നാല്‍ ആരോഗ്യകരമായ ആഹാരവും പതിവ് വ്യായാമവും പിന്തുടരുന്നില്ലെങ്കില് ഒന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കില്ല. കഠിനമായ വ്യായാമത്തിനും ഡയറ്റിനും പുറമെ, ശരീരഭാരം കുറയ്ക്കുന്നതില്‍ നിങ്ങളുടെ ദിനചര്യയും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
ലക്ഷ്യം നല്ലതാണെങ്കിലും ശരീരഭാരം കുറയ്ക്കാനുള്ള പ്രക്രിയയിലൂടെ കടന്നുപോകുന്നത് ബുദ്ധിമുട്ടാണ്. അതിന് വളരെയധികം ക്ഷമയും പ്രതിബദ്ധതയും ആവശ്യമാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയിൽ ആളുകൾ പലപ്പോഴും ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം.
വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറയ്ക്കുന്നു. ഇത് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ ഒരു പരിധിക്കപ്പുറം വ്യായാമം ചെയ്യുന്നത് സ്ട്രെസ് ലെവലുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ശരീരത്തിലുടനീളമുള്ള പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന എൻഡോക്രൈൻ ഹോർമോണുകളെ ഇത് പ്രതികൂലമായി ബാധിക്കും.
നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ പ്രോട്ടീൻ നിങ്ങളുടെ ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കണം. പ്രോട്ടീനുകൾക്ക് വിശപ്പ് കുറയ്ക്കാൻ കഴിയും. ഇത് ശരീരഭാരം കുറയുമ്പോൾ പേശികളെ സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
ഭക്ഷണ പായ്ക്കറ്റുകളിലെ ലേബലുകൾ വായിക്കാതിരിക്കുന്നതാണ് അടുത്ത മണ്ടത്തരം. ഒരു ഉൽപ്പന്നത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ ചേരുവകളുടെ പട്ടികയും കണ്ടെയ്ന്റിന്റെ പിൻഭാഗത്തുള്ള പോഷകങ്ങൾ സംബന്ധിച്ച വസ്തുതകളും ശ്രദ്ധാപൂർവ്വം മനസ്സിലാക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ശരീരഭാരം മികച്ച ആരോഗ്യത്തിന് അനിവാര്യ ഘടകമാണ്. ശരീരഭാരം നിലനിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ നിങ്ങള്‍ എത്രമാത്രം കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതും നിര്‍ണ്ണായക ഘടകങ്ങളാണ്.